Quantcast

ലോകകപ്പിന് ശേഷം വരവറിയിച്ച് മെസ്സി; ആദ്യ കളിയിൽ ഗോൾ

കിലിയൻ എംബാപ്പെയില്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്

MediaOne Logo

Web Desk

  • Published:

    12 Jan 2023 7:57 AM GMT

ലയണല്‍ മെസ്സി
X

പാരിസ്: ലോകകപ്പിന് ശേഷം ക്ലബ്ബിലേക്കുള്ള വരവ് ഗോൾ നേട്ടത്തിലൂടെ ആഘോഷമാക്കി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി. ലീഗ് വണ്ണിൽ ആങ്‌ഗേഴ്‌സിനെതിരെയായിരുന്നു മെസ്സിയുടെ ഗോൾ. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് പിഎസ്ജി വിജയിച്ചു.

സീസണിൽ മെസ്സിയുടെ 13-ാം ഗോളായിരുന്നു ഇത്. 72-ാം മിനിറ്റിൽ നോർകി മുകിയേലയുടെ പാസിൽ നിന്നാണ് താരം ഗോൾ കണ്ടെത്തിയത്. ഹ്യൂഗോ എകിടികിയായിരുന്നു മറ്റൊരു സ്‌കോറർ. ലീഗിൽ 47 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ് പിഎസ്ജി. രണ്ടാം സ്ഥാനത്തുള്ള ലെൻസിന് 41 പോയിന്റാണുള്ളത്.



ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയില്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. എന്നാൽ ലോകകപ്പിനിടെ പരിക്കേറ്റ നെയ്മർ തിരിച്ചെത്തി. അന്തരിച്ച ഇതിഹാസ താരം പെലെയ്ക്ക് ആദരമർപ്പിച്ചാണ് കളിക്കാർ മൈതാനത്തിറങ്ങിയത്.

TAGS :

Next Story