Quantcast

തുടങ്ങിയ ഇടത്ത് തന്നെ അവസാനിപ്പിക്കും; മിയാമി വിട്ടാൽ മെസ്സി പഴയ തട്ടകത്തിലേക്കെന്ന് റിപ്പോർട്ടുകൾ

MediaOne Logo

Sports Desk

  • Published:

    24 Sept 2024 10:40 PM IST

തുടങ്ങിയ ഇടത്ത് തന്നെ അവസാനിപ്പിക്കും; മിയാമി വിട്ടാൽ മെസ്സി പഴയ തട്ടകത്തിലേക്കെന്ന് റിപ്പോർട്ടുകൾ
X

ന്യൂയോർക്: ഇതിഹാസ താരം ലയണൽ മെസ്സി തന്റെ പഴയ ക്ലബായ അർജന്റീനയിലെ ന്യൂവെൽ ബോയ്സിൽ കരിയർ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. 37കാരനായ താരത്തിന് ഡിസംബർ 2025വരെ ഇന്റർമിയാമിയുമായി കരാറുണ്ട്. ഇതിന് ശേഷമാണ് വേരുകളിലേക്ക് മടങ്ങുക എന്നാണ് റിപ്പോർട്ടുകൾ.

തെക്കേ ​അമേരിക്കയിലെ പ്രമുഖ മാധ്യമമായ എൽ നാസ്യനലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 13കാരനായ മെസ്സി ന്യൂവെൽ ബോയ്സിനായി പന്തുതട്ടവേയാണ് ബാഴ്സലോണയുമായി കരാർ ഒപ്പിടുന്നത്. എന്നാൽ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. നേരത്തേയും സമാന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നേരത്തേ 2016ൽ ഒരു അഭിമുഖത്തിൽ അർജന്റീനയിലേക്ക് തിരിച്ചുപോകുകയാണെങ്കിൽ ന്യൂവെൽ ബോയ്സിനായാകും കളിക്കുകയെന്ന് മെസ്സി പറഞ്ഞിരുന്നു. ഡിയഗോ മറഡോണയും തന്റെ അവസാന കാലത്ത് അർജന്റീനയിലാണ് പന്തുതട്ടിയിരുന്നത്. 2020ൽ ലാലിഗയിൽ ഗോൾ നേടിയ ​ശേഷം മറഡോണയോടുള്ള ആദരസൂചകമായി മെസ്സി ന്യൂവെൽ ബോയ്സ് ജഴ്സി പ്രദർശിപ്പിച്ചിരുന്നു.

TAGS :

Next Story