Quantcast

'ഒന്നും തീർന്നിട്ടില്ല'; ബ്രെന്റ്ഫോഡിനെ തകർത്ത് കിരീട പ്രതീക്ഷ നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി

എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റിയുടെ ജയം.

MediaOne Logo

Sports Desk

  • Published:

    10 May 2026 12:08 AM IST

ഒന്നും തീർന്നിട്ടില്ല; ബ്രെന്റ്ഫോഡിനെ തകർത്ത് കിരീട പ്രതീക്ഷ നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി
X

മാഞ്ചസ്റ്റർ: ബ്രെന്റ്ഫോഡിനെ തകർത്ത് പ്രീമിയർ ലീഗ് കിരീട പോരാട്ടം സജീവമാക്കി മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റിയുടെ ജയം. ജെറെമി ഡോകു, ഏർലിങ് ഹാളണ്ട്, ഒമാർ മാർമൂഷ് എന്നിവരാണ് ഗോളുകൾ സ്കോർ ചെയ്തത്. ജയത്തോടെ 35 മത്സരങ്ങളിൽ 74 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. 76 പോയിന്റുള്ള ആർസനലാണ് ഒന്നാമത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 60ാം മിനിറ്റിലാണ് ജെറെമി ഡോകു മത്സരത്തിലെ ആദ്യ ഗോൾ കണ്ടെത്തിയത്. ബോക്സിന്റെ ഉള്ളിൽ നിന്നുള്ള ഡോക്കുവിന്റെ ഷോട്ട് പോസ്റ്റിന്റെ വലത് മൂലയിലാണ് ചെന്നെത്തിയത്. അധികം വൈകാതെ 75ാം മിനിറ്റിൽ ഹാളണ്ട് സിറ്റിയുടെ ലീഡുയർത്തി. അധികസമയത്തിന്റെ രണ്ടാം മിനിറ്റിലാണ് ഹാളണ്ട് നൽകിയ പന്ത് വലിയിലെത്തിച്ച് മാർമൂഷ് മത്സരത്തിലെ മൂന്നാം ഗോളും കണ്ടെത്തി.

പ്രീമിയർ ലീഗിൽ അടുത്ത മത്സരത്തിൽ ക്രിസ്റ്റൽ പലസാണ് സിറ്റിയുടെ എതിരാളികൾ. ബുധനാഴ്ച രാത്രിയാണ് മത്സരം. അതിന് ശേഷം അടുത്ത ശനിയാഴ്ച എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും. കിരീട പോരാട്ടത്തിൽ മുന്നിലുള്ള ഗണ്ണേഴ്‌സ്‌ ഞായറാഴ്ച വെസ്റ്റ് ഹാമിനെ നേരിടും.

TAGS :

Next Story