മാഞ്ചസ്റ്ററിലേക്കുള്ള മടക്കം ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം; ക്രിസ്റ്റ്യാനോ

അരങ്ങേറ്റത്തിൽ തന്നെ താരം മിന്നും പ്രകടനം പുറത്തെടുത്തിരുന്നു.

MediaOne Logo

Sports Desk

  • Updated:

    2021-09-13 17:08:02.0

Published:

13 Sep 2021 5:04 PM GMT

മാഞ്ചസ്റ്ററിലേക്കുള്ള മടക്കം ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം; ക്രിസ്റ്റ്യാനോ
X

തന്‍റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള മടക്കം ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തിരിച്ചു വരവിൽ ശനിയാഴ്ച്ച ന്യൂകാസിൽ യുണൈറ്റഡിനെതിരെ മിന്നുന്ന പ്രകടനമാണ് സൂപ്പർ താരം പുറത്തെടുത്തത്. ന്യൂകാസിലിനെ മാഞ്ചസ്റ്റർ 4-1 ന് തകർത്ത കളിയിൽ ക്രിസ്റ്റ്യാനോ രണ്ട് ഗോളുകൾ നേടി. പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യാർ സൂപ്പർ താരത്തെ അരങ്ങേറ്റത്തിൽ തന്നെ മുഴുവൻ സമയവും കളത്തിലിറക്കിയിരുന്നു.

'ജീവിതത്തിൽ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് മാഞ്ചസ്റ്ററിലേക്കുള്ള മടക്കം. മാഞ്ചസ്റ്ററിൽ വീണ്ടും ചരിത്രങ്ങൾ സൃഷ്ടിക്കാനാവുമെന്ന് ഉറപ്പുണ്ട്. മാഞ്ചസ്റ്ററിന് അങ്ങനെ വലിയ നേട്ടങ്ങൾ നേടിക്കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ' താരം പറഞ്ഞു.

TAGS :

Next Story