Quantcast

ക്ലബ്ബിന്‍റെ ടോപ് സ്കോററായി എംബാപ്പെ, വല കുലുക്കി മെസി; പി.എസ്.ജിയുടെ വിജയക്കുതിപ്പ്

പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനെന്ന റെക്കോര്‍ഡ് എംബാപ്പെ സ്വന്തമാക്കി

MediaOne Logo

Web Desk

  • Updated:

    2023-03-05 04:48:58.0

Published:

5 March 2023 4:45 AM GMT

Mbappe breaks goal records becomes PSG all time top scorer
X

ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയുടെ വിജയക്കുതിപ്പ്. നാന്‍റസിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പി.എസ്.ജി തോല്‍പ്പിച്ചത്.

12ആം മിനിറ്റില്‍ ലയണല്‍ മെസിയാണ് പി.എസ്.ജിക്കായി ആദ്യം വല കുലുക്കിയത്. നാന്‍റസ് താരം ജാവൂൻ ഹദ്ജാമിന്‍റെ 17ആം മിനിറ്റിലെ ഓൺഗോളിലൂടെ പി.എസ്.ജി ലീഡ് ഉയർത്തി. 31ആം മിനിറ്റിൽ ലുഡോവിച് ബ്ലാസ് നാന്‍റസിനായി ഗോളടിച്ചു. 38ആം മിനിറ്റിൽ ഇഗ്നേഷ്യസ് ഗനാഗോയും വല കുലുക്കിയതോടെ ഇരു ടീമും ഒപ്പത്തിനൊപ്പമെത്തി.

രണ്ടാം പകുതിയിൽ പി.എസ്.ജി ഡാനിലോ പെരേരയിലൂടെ വീണ്ടും ലീഡ് നേടി. ഇൻജുറി ടൈമിൽ കിലിയൻ എംബാപ്പെയും വലകുലുക്കി. ഇതോടെ പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനെന്ന റെക്കോര്‍ഡ് എംബാപ്പെ സ്വന്തമാക്കി. 201 ഗോളുകളാണ് എംബാപ്പെ അടിച്ചത്. 247 മത്സരങ്ങളിലായാണ് 201 ഗോളടിച്ച് എംബാപ്പെ ടോപ് സ്കോററായത്.

പരിക്കേറ്റ ബ്രസീൽ താരം നെയ്മറില്ലാതെയാണ് പി.എസ്.ജി മത്സരിക്കാനിറങ്ങിയത്. 26 മത്സരങ്ങളിൽനിന്ന് 63 പോയിന്‍റ് പി.എസ്.ജി സ്വന്തമാക്കി. രണ്ടാമതുള്ള ഒളിമ്പിക് മാർസെയിലിന് 25 മത്സരങ്ങളിൽ നിന്ന് 52 പോയിന്‍റാണുള്ളത്.




Summary- Kylian Mbappe became Paris St Germain's all time top scorer when he helped his side extend their Ligue 1 lead to a provisional 11 points in a 4-2 home win against Nantes in Ligue 1 on Saturday

TAGS :

Next Story