'ഫോം മാത്രം നോക്കരുത്, നെയ്മറിനെ പോലെയുള്ള മികച്ച താരങ്ങൾ ലോകകപ്പിനുണ്ടാവണം' ലയണൽ മെസ്സി

മയാമി : വരാനിരിക്കുന്ന ലോകകപ്പിൽ നെയ്മർ തീർച്ചയായും ബ്രസീലിനൊപ്പം ഉണ്ടാവണമെന്നും ഫോം മാത്രം മാനദണ്ഡമാക്കി പരിശീലകർ ടീം തിരഞ്ഞെടുക്കരുതെന്നും ലയണൽ മെസ്സി. ലോ ഡെൽ പോളോ ഷോയിലായിരുന്നു താരത്തിന്റെ പ്രതികരണം.
'നിലവിൽ ലോകഫുട്‍ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയെടുത്ത് നോക്കിയാൽ അതിലൊരു പേര് തീർച്ചയായും നെയ്മറിന്റേതാവും. അതുകൊണ്ട് അവൻ തീർച്ചയായും ബ്രസീലിനൊപ്പം ലോകകപ്പിനുണ്ടാവണം. അവിടെ ഫോം മാത്രം മാനദണ്ഡമാക്കരുത്,' മെസ്സി പറഞ്ഞു.
നെയ്മർ തന്റെ സുഹൃത്താണെന്നും അവൻ ലോകകപ്പിൽ ഉണ്ടാവണമെന്ന് സ്വാഭാവികമായും തനിക്ക് ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
നിലവിൽ സാന്റോസിൽ കളിച്ചുകൊണ്ടിരുന്ന 34കാരനായ നെയ്മർ ഈ വർഷത്തേത് തന്റെ അവസാന ലോകകപ്പാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഫിറ്റ്നസ് പ്രശ്‍നങ്ങൾ ചൂണ്ടിക്കാട്ടിയും ഫോം ഇല്ലായ്മയും മൂലം ബ്രസീൽ പരിശീലകൻ കാർലോ അൻസലോട്ടി ഒരിക്കൽ പോലും നെയ്മറിനെ തന്റെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല.
Adjust Story Font
16

