ചെൽസിയെ സമനിലയിൽ കുരുക്കി ന്യൂകാസിൽ യുനൈറ്റഡ്
ന്യൂകാസിലിനായി നിക് വോൾട്ടാമേഡ ഇരട്ട ഗോൾ നേടി

ലണ്ടൻ: ചെൽസിയെ സമിലയിൽ തളച്ച് ന്യൂകാസിൽ യുനൈറ്റഡ്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയത്. ന്യൂകാസിലിനായി നിക് വോൾട്ടാമേഡ ഇരട്ട ഗോൾ നേടി. ചെൽസിക്കായി റീസ് ജെയിംസും ജാവോ പെഡ്രോയും ന്യൂ കാസിലിന്റെ വലകുലുക്കി.
മത്സരം തുടങ്ങി ആദ്യ നാല് മിനുട്ടിൽ തന്നെ നിക് വോൾട്ടമേഡ ചെൽസിയുടെ വലകുലുക്കി. പിന്നീടങ്ങോട്ട് ന്യൂകാസിലിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. ചെൽസിക്ക് ആദ്യ പകുതിയിൽ മുന്നേറ്റത്തിൽ കാര്യമായൊന്നും ചെയ്യാനായില്ല. പിന്നീട് 20-ാ മിനുട്ടിൽ വോൾട്ടാമേഡ തന്നെ രണ്ടാം ഗോളും കൂടി നേടി അതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ചെൽസി രണ്ട് ഗോളുകൾക്ക് പിന്നിൽ.
രണ്ടാം പകുതിയിലാണ് ചെൽസിയുടെ മുന്നേറ്റങ്ങൾ കൂടുതലായി കാണാൻ സാധിച്ചത്. 49-ാം മിനുട്ടിൽ റീസ് ജെയിംസ് ന്യൂ കാസിലിന്റെ വലകുലുക്കി ചെൽസിക്ക് പ്രതീക്ഷ നൽകുന്നു. പിന്നീട് 66-ാം മിനുട്ടിൽ ജാവോ പെഡ്രോ കൂടി ഗോൾ നേടിയതോടെ ചെൽസി സമനില പിടിച്ചു. ഡിസംബർ 27 ന് ആസ്റ്റൺ വില്ലക്കെതിരെയാണ് ചെൽസിയുടെ മത്സരം.
Adjust Story Font
16

