Quantcast

35 മീറ്റർ ഉയരത്തിൽ നിന്നൊരു പന്ത്; അനായാസം കാലിൽ ഒതുക്കി നെയ്മർ, വീഡിയോ വൈറൽ

ഇതിനോടകം തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-11-16 10:37:24.0

Published:

16 Nov 2022 4:04 PM IST

35 മീറ്റർ ഉയരത്തിൽ നിന്നൊരു പന്ത്; അനായാസം കാലിൽ ഒതുക്കി നെയ്മർ, വീഡിയോ വൈറൽ
X

ലോകകപ്പിന് പന്തുരുളാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കാൽ പന്തിന്റെ വിശ്വ മാമാങ്കത്തിനെത്തുന്ന രാജ്യങ്ങളെ വരവേൽക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. ബ്രസീലും അർജന്റീനയുമടക്കം ലോകകപ്പിനെത്തുന്ന മുഴുവന്‍ രാജ്യങ്ങളും അവസാന വട്ട പരിശീലനത്തിലാണ്.

കഴിഞ്ഞ ദിവസം ബ്രസീലിന്‍റെ പരിശീലന സെഷനിടെ നടന്നൊരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. പരിശീലനത്തിനിടെ ഏറെ മുകളിൽ നിന്ന് താഴേക്കിട്ടൊരു പന്ത് അനായാസം കാലിൽ ഒതുക്കുന്ന ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തത്.

പരിശീലന സെഷനിടെ ഒരു പന്ത് ഡ്രോണിൽ ഘടിപ്പിച്ച് ബ്രസീൽ പരിശീലക സംഘം 35 മീറ്റർ ഉയരത്തിലെത്തിച്ചു. താഴെ പന്ത് കാലിലൊതുക്കാനായി നെയ്മർ തയ്യാറായി നിന്നു. പെട്ടെന്ന് ഡ്രോണിൽ നിന്ന് പന്ത് താഴേക്ക് വീണു. നെയ്മർ അനായാസം പന്തിനെ കാലിൽ ഒതുക്കി. ഇത് കണ്ട് നിന്ന സഹതാരങ്ങൾ നെയ്മറിനെ തുള്ളിച്ചാടി പൊതിയുന്നതും വീഡിയോയിൽ കാണാം. ഇതിനോടകം തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.


TAGS :

Next Story