Quantcast

പരിമിതികളിൽ പയ്യനാട് സ്റ്റേഡിയം: നവീകരണത്തിനൊരുങ്ങി സർക്കാർ

നവീകരണത്തിന് ശേഷമാകും പ്രധാന മത്സരങ്ങൾക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയം വേദിയാവുക. എത്രയും വേഗം സ്റ്റേഡിയത്തിന് പുതുമോടി നൽകാനാണ് സർക്കാർ ശ്രമം.

MediaOne Logo

Web Desk

  • Published:

    8 May 2022 9:39 AM IST

പരിമിതികളിൽ പയ്യനാട് സ്റ്റേഡിയം: നവീകരണത്തിനൊരുങ്ങി സർക്കാർ
X

മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിന്റെ നവീകരണം ഉടൻ. നാല്പതിനായിരം കാണികളെ ഉൾക്കൊള്ളുന്ന വിധം സ്റ്റേഡിയം നവീകരിക്കുമെന്നും ഇതിനായി 20 കോടി രൂപ വകയിരുത്തിയെന്നും കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഐ.എസ്.എല്‍ ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് നവീകരണത്തിന് ശേഷമാകും പയ്യനാട് വേദിയാവുക.

നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയവും ടിക്കറ്റെടുത്തിട്ടും സ്റ്റേഡിയത്തിനകത്ത് കയറാനാകാത്ത ഫുട്ബോൾ ആരാധകരും മലപ്പുറത്തിന്റെ ഫുട്ബോൾ ആരാധനയോടൊപ്പം പയ്യനാട് സ്റ്റേഡിയത്തിലെ പരിമിതിയുടെ കൂടെ ചിത്രമാണ്.

ഇരുപത്തി അയ്യായിരം പേരെ ഉൾക്കൊള്ളുന്ന പയ്യനാട് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി ഫൈനൽ മത്സരം കാണാനെത്തിയത് ഇരപത്തി ഏഴായിരത്തോളം കാണികൾ. അകത്ത് കയറാനാകാതെ നിരാശരായി പുറത്ത് നിന്ന ആരാധകരും ആയിരത്തിലധികമാണ്. സ്റ്റേഡിയത്തിന്റെ പരിമിതി ബോധ്യമായതോടെയാണ് 20 കോടി രൂപമുടക്കി നവീകരണത്തിന് സർക്കാർ നീക്കം. നാല്പതിനായിരം പേരെ ഉൾക്കൊള്ളുന്ന വിധം നവീകരിക്കുകയാണ് ലക്ഷ്യം.

ഐ.എസ്.എല്‍ ഉൾപ്പെടെയുള്ള ഇന്ത്യൻ ഫുട്ബോളിലെ ഗ്ലാമർ മത്സരങ്ങൾക്ക് കൂടി പയ്യനാട് വേദിയാക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തിയിരുന്നു. ഐഎസ്എൽ ടീമുകളായ ഹൈദരബാദ് എഫ്സിയും ,കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സൗഹൃദ മത്സരം ഉടൻ നടത്താനും തീരുമാനിച്ചെങ്കിലും കാത്തിരിപ്പ് നീളുമെന്നാണ് മന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.

നവീകരണത്തിന് ശേഷമാകും പ്രധാന മത്സരങ്ങൾക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയം വേദിയാവുക. എത്രയും വേഗം സ്റ്റേഡിയത്തിന് പുതുമോടി നൽകാനാണ് സർക്കാർ ശ്രമം.

Summary-Payyand Stadium-Renovation works

TAGS :

Next Story