ബ്രൂണോക്കും ജാവോ നെവസിനും ഹാട്രിക്; അർമേനിയൻ വലനിറച്ച് പോർച്ചുഗൽ ലോകകപ്പിന്, 9-1
സസ്‌പെൻഷനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്

പോർട്ടോ: തകർപ്പൻ ജയവുമായി ലോകകപ്പ് പ്രവേശനം ആധികാരികമാക്കി പോർച്ചുഗൽ. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ അൽബേനിയയെ ഒന്നിനെതിരെ ഒൻപത് ഗോളുകൾക്ക് നാണംകെടുത്തിയാണ് പറങ്കിപ്പട വിശ്വമേളക്ക് ടിക്കറ്റെടുത്തത്. ബ്രൂണോ ഫെർണാണ്ടസും(45+3, 51,72) ജാവോ നെവസും(30,41,81) ഹാട്രിക് സ്വന്തമാക്കി. റെനാട്ടോ വേഗ(7), ഗോൺസാലോ റാമോസ്(28), ഫ്രാൻസിസ്‌കോ കോൺസെയ്‌സോ(90+2) എന്നിവാണ് മറ്റു ഗോൾസ്‌കോറർമാർ. അർമേനിയക്കായി എഡ്വാർഡ് സ്‌പെർട്‌സിൻ(18) ആശ്വാസ ഗോൾ കണ്ടെത്തി. അയർലൻഡിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് സസ്‌പെൻഷനിലായതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്.
🚨🇵🇹 𝐎𝐅𝐅𝐈𝐂𝐈𝐀𝐋 | Portugal qualify for 2026 World Cup with an 9-1 victory! 🏆✅ pic.twitter.com/LrcoBziN9G
— EuroFoot (@eurofootcom) November 16, 2025
സ്വന്തം തട്ടകത്തിൽ തുടക്കം മുതൽ ആക്രമിച്ച് കളിച്ച പറങ്കിപ്പട ഏഴാം മിനിറ്റിൽ ഗോൾവേട്ടക്ക് തുടക്കമിട്ടു. എന്നാൽ 18ാം മിനിറ്റിൽ അർമേനിയ സമനില പിടിച്ചതോടെ മത്സരം ആവേശമായി. 28ാം മിനിറ്റിൽ സന്ദർശക ഡിഫൻസിലെ പിഴവ് മുതലെടുത്ത് ഗോൺസാലോ റാമോസ് വീണ്ടും ലീഡെടുത്തു. തുടർന്ന് പോർച്ചുഗലിന്റെ അപ്രമാധിത്വമാണ് കളത്തിൽ കണ്ടത്.
രണ്ട് മിനിറ്റിനകം ജാവോ നെവസിലൂടെ ലീഡ് ഉയർത്തിയ പറങ്കിപ്പട 41ാം മിനിറ്റിൽ നാലാംഗോളും നേടി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസും വലകുലുക്കിയതോടെ ആദ്യ പകുതിയിൽ തന്നെ ആതിഥേയർ അഞ്ചുഗോളുമായി വിജയമുറപ്പിച്ചു. ആദ്യപകുതിയിൽ നിർത്തിയിടത്തുനിന്ന് ആരംഭിച്ച ആതിഥേയർ തുടരെ ഗോൾവർഷിച്ച് വമ്പൻജയത്തിലേക്ക് മുന്നേറി.
Adjust Story Font
16

