നാടകാന്തം പോർച്ചുഗൽ ; ക്രൊയേഷ്യക്കെതിരെ കംബാക്ക് ജയവുമായി പ്രീ ക്വാർട്ടറിൽ

മയാമി : റൗണ്ട് ഓഫ് 32വിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് പോർച്ചുഗലിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗോൺസാലോ റാമോസ് എന്നിവരാണ് പോർച്ചുഗലിനായി ഗോൾ നേടിയത്. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ സ്പെയിനിനെ നേരിടും.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യയാണ് ആദ്യം ലീഡെടുക്കുന്നത്. എന്നാൽ പിന്നാലെ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. പത്ത് മിനുട്ട് ഇഞ്ചുറി സമയം അനുവദിച്ച മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസിലൂടെയാണ് പോർച്ചുഗൽ മത്സരം തിരിച്ചുപിടിക്കുന്നത്. മത്സരത്തിന്റെ അവസാന മിനുട്ടിൽ ഗ്വാർഡിയോളിലൂടെ ക്രൊയേഷ്യ സമനില പിടിച്ചെങ്കിലും വിഎആറിൽ ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.
മത്സരത്തിലെ ഗോൾ നേട്ടത്തോടെ നോക്കൗട്ടിൽ ഗോൾ നേടിയില്ലെന്ന ശാപം റൊണാൾഡോ അവസാനിപ്പിച്ചു. ലോകകപ്പിലെ താരത്തിന്റെ പതിനൊന്നാം ഗോളാണിത്. ജൂലൈ 7നാണ് സ്‌പെയിൻ - പോർച്ചുഗൽ മത്സരം.
Adjust Story Font
16

