പാരിസ് vs ലണ്ടൻ ; ചാമ്പ്യൻസ് ലീഗ് ഫൈനൽ ചിത്രം തെളിഞ്ഞു

ബുഡാപെസ്റ്റ് : 2025 - 26 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ചിത്രം തെളിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി കന്നി കിരീടം മോഹിച്ചെത്തുന്ന ആർസനലിനെ നേരിടും. മെയ് 30ന് രാത്രി 9:30നാണ് ഫൈനൽ. സെമി ഫൈനലിൽ അത്‌ലറ്റികോ മാഡ്രിഡിനെ 2-1 എന്ന അഗ്ഗ്രിഗേറ്റിൽ മറികടന്നാണ് ആർസനലിന്റെ ഫൈനൽ പ്രവേശനം. രണ്ടാം പാദത്തിൽ ബുക്കായോ സാക്കയാണ് ഗണ്ണേഴ്‌സിനായി ഗോൾ നേടിയത്. 2006ന് ശേഷം ആർസനലിന്റെ ആദ്യ ഫൈനലാണിത്.
6-5 എന്ന അഗ്ഗ്രിഗേറ്റ് സ്‌കോറിൽ ബയേണിനെ കീഴ്പ്പെടുത്തിയാണ് പിഎസ്ജി ഫൈനൽ ബെർത്തുറപ്പിച്ചത്. സ്വന്തം മൈതാനത്ത് ഒരു ഗോൾ ലീഡുമായി എത്തിയ പിഎസ്ജിക്കായി ഡെംബലെ മൂന്നാം മിനുട്ടിൽ തന്നെ ലീഡ് നേടി. മത്സരത്തിന്റെ അവസാന സെക്കൻഡിൽ ഹാരി കെയ്‌നിലൂടെ ബയേൺ ഗോൾ മടക്കിയെങ്കിലും അഗ്ഗ്രിഗേറ്റ് സ്‌കോറിൽ പിഎസ്ജി ഫൈനൽ ഉറപ്പിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം കിരീടമാണ് പിഎസ്ജിയുടെ ലക്ഷ്യം.
Adjust Story Font
16

