ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി - പി.എസ്.ജി ക്ലാസിക്ക് പോരാട്ടം

ലിയോണല്‍ മെസ്സിക്ക് കളിക്കാനായേക്കും

MediaOne Logo

Sports Desk

  • Updated:

    2021-09-28 04:45:48.0

Published:

28 Sep 2021 3:54 AM GMT

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി - പി.എസ്.ജി ക്ലാസിക്ക് പോരാട്ടം
X

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഫ്രഞ്ച് ലീഗ് വമ്പന്മാരായ പി.എസ്.ജി കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ഗ്രൂപ്പ് എയിലെ വമ്പന്‍ ടീമുകള്‍ ആദ്യമായി ഏറ്റുമുട്ടുന്ന മത്സരത്തില്‍ പി.എസ്.ജിക്കായി സൂപ്പര്‍ താരം ലിയോണല്‍ മെസ്സി കളിച്ചേക്കും.

ഇന്ന് ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പി.എസ്.ജി യുമായുള്ള പോയിന്‍റ് വ്യത്യാസം അഞ്ചായി വര്‍ധിപ്പിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താം.ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ കഴിഞ്ഞയാഴ്ച്ച ചെല്‍സിയെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് സിറ്റി ഇന്ന് മൈതാനത്തിറങ്ങുന്നത്. പരിക്കില്‍ നിന്ന് മുക്തരായി തിരിച്ചെത്തുന്ന കെവിന്‍ ഡിബ്രുയിനും ഫില്‍ ഫോഡനും സിറ്റിക്ക് വേണ്ടി ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും.

പരിക്കേറ്റ സൂപ്പ‍ര്‍ താരം ലിയോണല്‍ മെസ്സി ഇറങ്ങാതിരുന്നിട്ടും ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയാണ് പി.എസ്.ജി എത്തുന്നത്. ലിയോണല്‍ മെസ്സിക്ക് ഇന്ന് സിറ്റിക്കെതിരെ കളിക്കാനേയുക്കുമെന്നാണ് സൂചനകള്‍. ബാഴ്സലോണയിലെ തന്‍റെ മുന്‍ കോച്ചായ പെപ് ഗാര്‍ഡിയോളയുടെ ടീമിനെതിരെ മെസ്സി കളത്തിലിറങ്ങുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത. മറ്റ് പ്രധാന മത്സരങ്ങളില്‍ ഇന്ന് റയല്‍ മാഡ്രിഡ് ഷെരിഫ് എഫ്.സി യേയും ഇന്‍റര്‍ മിലാന്‍ അത്ലററിക്കോ മാഡ്രിഡിനേയും ലിവര്‍പൂള്‍ പോര്‍ട്ടോയെയും നേരിടും.

TAGS :

Next Story