യുണൈറ്റഡ് താരങ്ങളുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് റാൾഫ് റാങ്നിക്

ഫ്രെഡിന്റെ ഒരൊറ്റ ഗോൾ മാത്രമേ യുണൈറ്റ‍ഡിന് നേടാനായുള്ളൂവെങ്കിലും നിരന്തര പ്രെസിങ്ങും തുടർച്ചയായ ആക്രമണവുമാണ് യുണൈറ്റഡ് താരങ്ങളിൽ നിന്നുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2021-12-06 05:42:39.0

Published:

6 Dec 2021 5:41 AM GMT

യുണൈറ്റഡ് താരങ്ങളുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് റാൾഫ് റാങ്നിക്
X

ക്രിസ്റ്റൽ പാലസിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പരിശീലകൻ റാൾഫ് റാങ്നിക്. തനിക്ക് ആകെ 45 മിനുട്ട് മാത്രമേ ഈ ടീമിനെ പരിശീലിപ്പിക്കാൻ ആയിരുന്നുള്ളൂ എന്നും അതുകൊണ്ട് തന്നെ ടീം ഇത്ര പെട്ടെന്ന് ഇങ്ങനെ നന്നായി കളിക്കും എന്ന് കരുതിയില്ല എന്നും റാങ്നിക് പറഞ്ഞു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തെയും പരിശീലകൻ പുകഴ്ത്തി. "ഞങ്ങൾക്ക് രണ്ടു സ്‌ട്രൈക്കർമാരെ വെച്ചാണ് കളിക്കേണ്ടത്, പ്രത്യേകിച്ചും സെൻട്രൽ പൊസിഷനിൽ. എന്തായാലും പന്തു കൈവശമില്ലാത്തപ്പോൾ റൊണാൾഡോ ചെയ്‌ത ജോലി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു." റാങ്നിക്ക് വ്യക്തമാക്കി.

""ടീം നടത്തിയ പ്രകടനത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്. പ്രത്യേകിച്ചും ആദ്യത്തെ അര മണിക്കൂറുള്ള പ്രെസിങ് വളരെ അസാധാരണമായിരുന്നു. ആ സമയത്ത് ഒന്നോ രണ്ടു ഗോളുകൾ മാത്രമേ കുറവുണ്ടായിരുന്നുള്ള. പ്രതിരോധവും മികച്ചു നിന്നു, മത്സരത്തിൽ പൂർണമായും ഞങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നു. ക്ലീൻ ഷീറ്റ് നേടാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം.ഞാൻ അൽപ്പം ആശ്ചര്യപ്പെട്ടു, കാരണം ഞങ്ങൾ വ്യാഴാഴ്‌ച കളിച്ചതാണ് എന്ന് മാത്രമല്ല ക്രിസ്റ്റൽ പാലസിനെ അപേക്ഷിച്ച് ഫിറ്റ്നെസ് വീണ്ടെടുക്കാൻ ഞങ്ങൾക്ക് രണ്ട് ദിവസം കുറവായിരുന്നു. ഞങ്ങൾക്ക് ഇന്നലെ ഒരു മുഴുവൻ പരിശീലന സെഷൻ പോലും ഉണ്ടായിരുന്നില്ല, ആകെ 45 മിനിറ്റായിരുന്നു പരിശീലനം നടത്തിയത്." – റാങ്നിക് പറഞ്ഞു.

ഫ്രെഡിന്റെ ഒരൊറ്റ ഗോൾ മാത്രമേ യുണൈറ്റ‍ഡിന് നേടാനായുള്ളൂവെങ്കിലും നിരന്തര പ്രെസിങ്ങും തുടർച്ചയായ ആക്രമണവുമാണ് യുണൈറ്റഡ് താരങ്ങളിൽ നിന്നുണ്ടായത്.TAGS :

Next Story