സന്തോഷ് ട്രോഫി; അസമിനെ തകർത്ത് കേരളം സെമിയിൽ
വ്യാഴാഴ്ച നടക്കുന്ന സെമിയിൽ പഞ്ചാബാണ് എതിരാളികൾ

ദിബ്രുഗഢ്(അസം): സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് മുൻ ചാമ്പ്യൻമാർ അവസാന നാലിലേക്ക് മുന്നേറിയത്. സെമിയിൽ പഞ്ചാബാണ് എതിരാളികൾ. പതിനേഴാം മിനിറ്റിൽ ക്യാപ്റ്റൻ എം മനോജിലൂടെയാണ് കേരളം ആദ്യ ഗോൾ നേടിയത്.
45ാം മിനിറ്റിൽ മികച്ച ടീം ഗെയിമിനൊടുവിൽ മുഹമ്മദ് അജ്‌സൽ സന്ദർശകരുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഇഞ്ചുറി ടൈമിൽ ദിൽഷാദിലൂടെ(90+2) മൂന്നാം ഗോളും നേടി കേരളം ആധികാരികമായി സെമിയിലേക്ക് മുന്നേറി. സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടമാണ് കേരളം ലക്ഷ്യമിടുന്നത്. നേരത്തെ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. തമിഴ്‌നാടിനെ ഷൂട്ടൗട്ടിൽ മറികടന്നാണ് പഞ്ചാബ് അവസാന നാലിലേക്ക് മുന്നേറിയത്. രാജസ്ഥാനെ രണ്ട് ഗോളിന് കീഴടക്കി റെയിൽവേസും സെമി ടിക്കറ്റെടുത്തു
Adjust Story Font
16

