Quantcast

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു

1966ൽ ഫിഫ ലോകകപ്പിൽ കിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിലംഗമായിരുന്നു ബോബി ചാൾട്ടൺ

MediaOne Logo

Web Desk

  • Published:

    21 Oct 2023 9:33 PM IST

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു
X

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇതിഹാസമായിരുന്ന ചാൾട്ടൺ 86-ം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. 1966 ൽ ഫിഫ ലോകകപ്പിൽ കിരീടം ചൂടിയ ഇംഗ്ല‌‌ണ്ട് ടീമിലംഗമായിരുന്നു ബോബി ചാൾട്ടൺ.

ഇംഗ്ലണ്ടിനായി 106 മത്സരങ്ങള്‍ കളിച്ച ചാള്‍ട്ടണ്‍ 2015 വരെ രാജ്യത്തിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമായിരുന്നു. 49 ഗോളുകളാണ് ചാള്‍ട്ടന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 2015-ല്‍ വെയ്ന്‍ റൂണിയാണ് ഈ റെക്കോഡ് പിന്നീട് മറികടന്നത്.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി 758 മത്സരങ്ങള്‍ കളിച്ച് 249 ഗോളുകള്‍ നേടാന്‍ ചാള്‍ട്ടണ് സാധിച്ചു. യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച രണ്ടാമത്തെ താരമാണ് ചാള്‍ട്ടണ്‍. ലോകകപ്പ് നേടിയതാണ് അന്താരാഷ്ട്ര തലത്തിലെ ഏറ്റവും ശ്രദ്ധേയ നേട്ടം.ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ലോകകപ്പ് നേട്ടത്തിൽ സുപ്രധാന പങ്കായിരുന്നു ബോബി ചാൾട്ടൺ വഹിച്ചത്.‌ പോർച്ചുഗലിനെതിരായ സെമിഫൈനലിൽ നേടിയ രണ്ട് ഗോളുകളടക്കം മൊത്തം മൂന്ന് ഗോളുകളാണ് 1966 ലോകകപ്പിൽ ചാൾട്ടൺ നേടിയത്.

TAGS :

Next Story