പരിക്കില്ല, ആശങ്കകളില്ല; ഏറ്റവും 'മികച്ച നെയ്മറെ' ഖത്തറിൽ കാണാം: തിയാഗോ സിൽവ

നെയ്മർക്ക് നന്നായി കളിക്കാൻ അവസരം സൃഷ്ടിക്കുക എന്ന ഉത്തരവാദിത്വം ഞങ്ങൾ കളിക്കാർ പങ്കിടുമെന്നും തിയാഗോ സിൽവ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-11-24 10:50:51.0

Published:

24 Nov 2022 10:50 AM GMT

പരിക്കില്ല, ആശങ്കകളില്ല; ഏറ്റവും മികച്ച നെയ്മറെ ഖത്തറിൽ കാണാം: തിയാഗോ സിൽവ
X

ദോഹ: ഏറ്റവും മികച്ച നെയ്മറെയാവും ഖത്തറിൽ കാണുകയെന്ന് ബ്രസീൽ പ്രതിരോധനിര താരം തിയാഗോ സിൽവ. കഴിഞ്ഞ ലോകകപ്പിനേക്കാൾ മുന്നൊരുക്കം നടത്തിയാണ് നെയ്മർ എത്തിയിരിക്കുന്നതെന്ന് തിയാഗോ സിൽവ പറഞ്ഞു.
പരിക്കുകൾ ഇല്ലാതെ കൂടുതൽ മെച്ചപ്പെട്ട നെയ്മറെയാണ് നമുക്ക് ഇവിടെ കാണാനാവുന്നത്. അതിലും പ്രധാനപ്പെട്ട കാര്യം വിനയമുള്ള വ്യക്തിയാണ് നെയ്മർ എന്നതാണ്. ഈ ലോകകപ്പിനായുള്ള നെയ്മറുടെ ഒരുക്കങ്ങൾ വ്യത്യസ്തമായിരുന്നു. 2014ൽ നന്നായി കളിക്കുന്ന സമയം നെയ്മറിന് പരിക്കേറ്റു. 2018ലും പരിക്കിനെ തുടർന്ന് അധികം കളിക്കാനായില്ല. ഇത്തവണ പരിക്കുകളും ആശങ്കകളും ഇല്ലാത്ത നെയ്മറിനെയാണ് കാണാനാവുന്നത്, തിയാഗോ സിൽവ പറഞ്ഞു.
നെയ്മർക്ക് നന്നായി കളിക്കാൻ അവസരം സൃഷ്ടിക്കുക എന്ന ഉത്തരവാദിത്വം ഞങ്ങൾ കളിക്കാർ പങ്കിടുമെന്നും തിയാഗോ സിൽവ വ്യക്തമാക്കി. പിഎസ്ജിയിൽ മികച്ച ഫോമിൽ കളിച്ചാണ് നെയ്മർ ലോകകപ്പിനായി എത്തുന്നത്. തന്റെ അവസാന ലോകകപ്പായിരിക്കാം ഖത്തറിലേതെന്ന സൂചന നെയ്മർ മുൻപ് നൽകിയിരുന്നു. കിരീടം നേടി ബ്രസീലിന്റെ 20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് ഖത്തറിൽ നെയ്മറുടേയും സംഘത്തിന്റെയും ലക്ഷ്യം. വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.30ന് സെർബിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.

TAGS :

Next Story