Quantcast

മെസി കണ്ണുനീര്‍ തുടച്ച ടിഷ്യുവിന് വില ഒരു മില്യണ്‍ ഡോളര്‍ !

മെസിയുടെ ജേഴ്‌സി വില്‍പ്പനയിലൂടെ മാത്രം നൂറു മില്യണ്‍ ഡോളറാണ് മൂന്നു ദിവസം കൊണ്ട് പി.എസ്.ജി നേടിയയത്.

MediaOne Logo

Web Desk

  • Published:

    18 Aug 2021 3:30 PM GMT

മെസി കണ്ണുനീര്‍ തുടച്ച ടിഷ്യുവിന് വില ഒരു മില്യണ്‍ ഡോളര്‍ !
X

അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസി കണ്ണുതുടക്കാന്‍ ഉപയോഗിച്ച ടിഷ്യു പേപ്പറും വില്‍പ്പനക്ക്. ബാഴ്‌സലോണയില്‍ നിന്നും പടിയിറങ്ങവേ വികാര നിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തിനിടയില്‍ മെസി കണ്ണുനീര്‍ തുടച്ച ടിഷ്യു പേപ്പറാണ് വില്‍പ്പനക്ക് വെച്ചത്. രണ്ടു പതിറ്റാണ്ടു നീണ്ട ബാഴ്‌സലോണ ബന്ധം വേര്‍പ്പെടുത്തിയ മെസി പി.എസ്.ജിയില്‍ ചേര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു.

ബാഴ്‌സലോണയിലെ വിടവാങ്ങല്‍ പ്രസംഗത്തിനിടെ കണ്ണുനിറഞ്ഞ മെസിക്ക് സദസ്സിലുണ്ടായിരുന്ന ഭാര്യ അന്റോണെല്ലയാണ് ടിഷ്യു പേപ്പര്‍ കൈമാറിയത്. കംപ്ലീറ്റ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് പ്രകാരം, ചടങ്ങില്‍ പങ്കെടുത്ത ഒരു വ്യക്തി ഈ ടിഷ്യു പേപ്പര്‍ കൈക്കലാക്കുകയായും വില്‍പ്പനക്ക് വെക്കുകയുമായിരുന്നു. ഒരു മില്യണ്‍ ഡോളറാണ് ടിഷ്യു പേപ്പര്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.

ടിഷ്യു പേപ്പറില്‍ മെസിയുടെ ജനിതക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന രസകരമായ വാദമാണ് ടിഷ്യു കൈവശപ്പെടുത്തിയ ആള്‍ ഉന്നയിച്ചിരിക്കുന്നത്. ഇതുവഴി മെസിയെപോലൊരു കഴിവുറ്റ ഫുട്‌ബോള്‍ കളിക്കാരനെ ക്ലോന്‍ ചെയ്‌തെടുക്കാമെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

പി.എസ്.ജിയിലേക്ക് കൂടുമാറി ഒരാഴ്ച്ചക്കുള്ളില്‍ മാത്രം മെസിയുടെ ഒരു മില്യണോളം മെസി ജേഴ്‌സിയാണ് വിറ്റഴിക്കപ്പെട്ടത്. 115 മുതല്‍ 165 യൂറോ വരെ വിലയുള്ള ജേഴ്‌സി വില്‍പ്പനയിലൂടെ മാത്രം നൂറു മില്യണ്‍ ഡോളറാണ് പി.എസ്.ജി മൂന്നു ദിവസം കൊണ്ട് നേടിയയത്.

TAGS :

Next Story