Quantcast

റൊണാൾഡോ വീണ്ടും നമ്പർവൺ; അതിസമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ തലപ്പത്ത്

ഫോബ്‌സ് മാസിക പുറത്തുവിട്ട കണക്കിൽ ലയണൽ മെസ്സി അഞ്ചാമതാണ്

MediaOne Logo

Sports Desk

  • Published:

    16 May 2025 5:02 PM IST

Ronaldo is number one again; tops the list of richest sportsmen
X

ന്യൂജേഴ്‌സി: ഫോബ്സിന്റെ ഈ വർഷത്തെ ഏറ്റവും വരുമാനം നേടിയ അത്ലറ്റുകളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തലപ്പത്ത്. ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയാണ് റൊണാൾഡോ കഴിഞ്ഞ മെയ് മുതൽ ഈ മെയ് വരെയുള്ള കാലയളവിൽ സമ്പാദിച്ചത്. രണ്ടാമതുള്ള എൻബിഎ താരം സ്റ്റീഫൻ കറിയെക്കാൾ ബഹുദൂരം മുന്നിലാണ് സൗദി ക്ലബ് അൽ നസ്ർ താരം കൂടിയായ റോണോ.

ഏകദേശം ആയിരത്തി മുന്നൂറ്റിമുപ്പത് കോടി രൂപയിലധികമാണ് സ്റ്റീഫൻ കറിയുടെ വരുമാനം. എംഎൽഎസ്സിൽ ഇന്റർ മയാമിയുടെ താരമായ ലയണൽ മെസ്സി ആയിരത്തിഒരുനൂറ്റിയൻപത് കോടിയിലധികം വരുമാനത്തോടെ അഞ്ചാം സ്ഥാനത്താണ്. ബോക്‌സിങ് താരം ടൈസൺ ഫ്യൂറി മൂന്നാമതും എൻഎഫ്എൽ താരം ഡാക് പ്രെസ്‌കോട്ട് നാലാമതും എത്തി.

ബാസ്‌കറ്റ്‌ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസ് ആറാമതും സൗദി പ്രോ ലീഗിൽ അൽ ഇത്തിഹാദിനായി കളിക്കുന്ന ഫ്രഞ്ച് താരം കരിം ബെൻസിമ എട്ടാമതുമാണ്. ബേസ്‌ബോൾ താരങ്ങളായ യുവാൻ സോട്ടോ, ഷൊഹെയ് ഒഹ്റ്റാനി, ബാസ്‌കറ്റ് ബോളിന്റെ കെവിൻ ഡ്യൂറന്റ് എന്നിവരാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റു പേരുകൾ.

TAGS :

Next Story