Quantcast

വി.പി സുഹൈര്‍ ബ്ലാസ്റ്റേഴ്സിലേക്ക്? താരത്തിന് വമ്പന്‍ ഓഫര്‍

പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സുഹൈര്‍ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്

MediaOne Logo

Web Desk

  • Published:

    29 Jun 2022 2:50 AM GMT

വി.പി സുഹൈര്‍ ബ്ലാസ്റ്റേഴ്സിലേക്ക്? താരത്തിന്  വമ്പന്‍ ഓഫര്‍
X

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മലയാളി താരം വി പി സുഹൈർ ബ്ലാസ്റ്റേഴിസിലെത്തിയേക്കുമെന്ന് സൂചന. താരത്തിനായി ബ്ലാസ്റ്റേഴ്സ് വമ്പന്‍ ഓഫർ നൽകിയെന്നാണ് വിവരം. മുന്നേറ്റ താരമായി സുഹൈറിന് പകരം രണ്ട് താരങ്ങളെയും ട്രാന്‍സ്ഫര്‍ തുകയും നല്‍കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റെ് തയ്യാറാണെന്നാണ് സൂചന.

എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഇരു ക്ലബുകളും ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്നേറ്റനിരയിൽ അൽവാരോ വാസ്ക്വസിന്‍റേയും, ചെഞ്ചോ ഗിൽഷന്റെയും അഭാവത്തിൽ സുഹൈറിന്‍റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് നിർണായകമാകും. പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സുഹൈര്‍ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 19 കളികളിൽ നിന്നും 4 ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ താരത്തിന് ദേശീയ ടീമിലേക്കും വിളിയെത്തി.

29 കാരനായ സുഹൈര്‍ ക്ലബ് തലത്തില്‍ ഇതുവരെ 76 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഐ ലീഗില്‍ മോഹന്‍ ബഗാന്‍, ഗോകുലം കേരള എഫ്.സി, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കായി ബൂട്ട് കെട്ടിയി. 2020 മുതല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയുടെ മുൻനിരതാരമാണ് സുഹൈര്‍. നോര്‍ത്ത് ഈസ്റ്റിനായി 38 മത്സരങ്ങളില്‍നിന്ന് ഏഴ് ഗോള്‍ നേടിയ താരം നാലു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

TAGS :

Next Story