അവസാന മിനിറ്റ് ഗോൾ; ഏഷ്യൻ ഗെയിംസിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ത്രില്ലർ ജയം, ഫൈനലിൽ
കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കിനിൽക്കെ അഭിഷേകാണ് ഇന്ത്യക്കായി വിജയ ഗോൾ നേടിയത്.

നഗോയ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് ത്രില്ലർ ജയം. പാകിസ്താനെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ജയിച്ചുകയറിയത്. കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കിനിൽക്കെയാണ് അഭിഷേകിന്റെ ഗോളിൽ ഇന്ത്യ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇരട്ടഗോളുമായി തിളങ്ങി. ദക്ഷിണ കൊറിയയും മല്യേഷയും തമ്മിലുള്ള രണ്ടാം സെമി ഫൈനൽ വിജയികളാകും ഇന്ത്യയുടെ എതിരാളികൾ. ഒക്ടോബർ മൂന്നിനാണ് ഗോൾഡ് മെഡൽ മത്സരം.
അഞ്ചാം മിനിറ്റിലും പതിമൂന്നാം മിനിറ്റിലും ലഭിച്ച പെനാൽറ്റി കോർണറുകൾ ലക്ഷ്യത്തിലെത്തിച്ചാണ് ഹർമൻപ്രീത് ഗോളുകൾ നേടിയത്. 23-ാം മിനിറ്റിൽ സുഖ്ജീത് സിങും ഇന്ത്യക്കായി ലക്ഷ്യം കണ്ടു. നേരത്തെ ക്രിക്കറ്റിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരുന്നു
Next Story
Adjust Story Font
16

