ദേശീയ പൊലിസ് ഗെയിംസ് ഹോക്കിയിൽ മത്സരിക്കാൻ കേരള പൊലിസ്

കേരള പൊലിസിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന 18 പേരടങ്ങുന്ന ടീമാണ് ബംഗളൂരിലേക്ക് പുറപ്പെടുന്നത്

MediaOne Logo

Sports Desk

  • Updated:

    2021-11-28 02:06:16.0

Published:

28 Nov 2021 2:06 AM GMT

ദേശീയ പൊലിസ് ഗെയിംസ് ഹോക്കിയിൽ മത്സരിക്കാൻ കേരള പൊലിസ്
X

ദേശീയ പൊലിസ് ഗെയിംസ് ഹോക്കിയിൽ മത്സരിക്കാൻ കേരള പൊലിസ് കളത്തിൽ ഇറങ്ങുന്നു. ബംഗളൂരുവിലാണ് മത്സരം. ഇതാദ്യമായാണ് പൊലിസ് ഗെയിംസ് ഹോക്കിയിൽ കേരളം മൽസരിക്കുന്നത്. കേരള പൊലിസിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന 18 പേരടങ്ങുന്ന ടീമാണ് ബംഗളൂരിലേക്ക് പുറപ്പെടുന്നത്. ഡിസംബർ രണ്ടു മുതൽ 11 വരെയാണ് ടൂർണമെൻറ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പൊലിസ് ടീം പൂർണ സജ്ജമായത്. കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ആയിരുന്നു ടീമിന്റെ പരിശീലനം. 18 അംഗ ടീമിന്റെ പരിശീലകൻ അലി സാബിറാണ്. അസിസ്റ്റന്റ് കമാൻഡന്റ് സ്റ്റാർമോൻ ആർ പിള്ളയാണ് ടീം മാനേജർ.

TAGS :

Next Story