Quantcast

പകരം വീട്ടാന്‍ ഓസീസ്, ജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ; ഏകദിന പരമ്പര ഇന്നുമുതല്‍

രോഹിത് ശർമയുടെ അസാന്നിധ്യത്തില്‍ ഹർദിക് പാണ്ഡ്യ ആകും ഇന്ത്യന്‍ ടീമിനെ നയിക്കുക.

MediaOne Logo

Web Desk

  • Published:

    17 March 2023 2:37 AM GMT

IND vs AU,1st ODI,Hardik Pandya, India ,Rohit Sharma,indian cricket
X

സ്റ്റീവ് സ്മിത്തും ഹര്‍ദിക് പാണ്ഡ്യയും

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. രോഹിത് ശർമയുടെ അസാന്നിധ്യത്തില്‍ ഹർദിക് പാണ്ഡ്യ ആകും ഇന്ത്യന്‍ ടീമിനെ നയിക്കുക. പാറ്റ് കമ്മിൻസിന് പകരം സ്റ്റീവ് സ്മിത്താകും ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍. ഉച്ചക്ക് ഒന്നരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

ഈ വര്‍ഷമ​വ​സാനം ഇ​ന്ത്യ വേ​ദി​യാ​വു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ഇ​രു ടീ​മും ഏ​റെ ശ്രദ്ധയോടെ നോക്കിക്കാണുന്ന പ​ര​മ്പ​ര​യാ​ണി​ത്. ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ടെ​സ്റ്റ് പ​ര​മ്പ​ര 2-1ന് ​നേ​ടി​യ ആ​വേ​ശ​ത്തി​ലാ​ണ് ഇന്ത്യയെങ്കില്‍ ഓ​സീ​സി​നെ സം​ബ​ന്ധി​ച്ച് ടെ​സ്റ്റി​ലെ തോല്‍വിക്ക് ഏ​ക​ദി​നത്തില്‍ മ​റു​പ​ടി ന​ൽ​കി​യേ തീ​രൂ എന്ന അവസ്ഥയിലാണ്. മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയ്ക്കാണ് ഇന്ന് ടോസ് വീഴുക.

കു​ടും​ബ​പ​ര​മാ​യ ആവശ്യങ്ങള്‍ കാ​ര​ണമാണ് നായകന്‍ രോഹിത് ശര്‍മ ആ​ദ്യ ഏകദിനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 22ന് ​ചെ​ന്നൈ​യി​ലെത്തുന്ന രോഹിത് മൂന്നാം ഏകദിനത്തില്‍ ഇ​ന്ത്യ​യെ ന​യി​ക്കാ​നു​ണ്ടാ​വും.

രോ​ഹി​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ ശു​ഭ്മ​ൻ ഗി​ല്ലി​നൊ​പ്പം ഇ​ഷാ​ൻ കി​ഷ​ൻ ഇന്ത്യന്‍ ഓപ്പ​ണ​റാ​യെ​ത്തും. വി​ക്ക​റ്റ് കീ​പ്പ​റായി പ്രഥമ പരിഗണന കെ.​എ​ൽ രാ​ഹു​ലിന് ​ത​ന്നെ​യാ​ണ്. പ​രി​ക്കേറ്റ് പുറത്തായ അയ്യര്‍ക്ക് പകരം സൂ​ര്യ​കു​മാ​ർ യാ​ദ​വി​നോ ര​ജ​ത് പാ​ട്ടീ​ദാ​റി​നോ അ​വ​സ​രം കിട്ടും. പാ​ണ്ഡ്യ​ക്കും ജ​ഡേ​ജ​ക്കും പു​റ​മെ ഒ​രു ഓ​ൾ​റൗ​ണ്ട​റെ ഇന്ത്യ കളിപ്പിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ടെ​സ്റ്റ് സീരീസില്‍ ഉ​ജ്ജ്വ​ല ഫോം ​പു​റ​ത്തെ​ടു​ത്ത അ​ക്സ​ർ പ​ട്ടേ​ലി​നാ​കും സാധ്യത.

പേ​സ് ബൗ​ളി​ങ് ഡി​പ്പാ​ർ​ട്മെ​ന്റി​ൽ മു​ഹ​മ്മ​ദ് സി​റാ​ജി​നൊ​പ്പം മു​ഹ​മ്മ​ദ് ഷ​മി​യും ശാ​ർ​ദു​ൽ ഥാക്കൂ​റും ഉ​മ്രാ​ൻ മാ​ലി​ക്കും സ്ഥാനം പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒ​രാ​ൾ പു​റ​ത്താ​വും.

അതേസമയം പാ​റ്റ് ക​മ്മി​ൻ​സ് നാ​ട്ടി​ൽ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്റ്റീ​വ് സ്മി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ങ്ങു​ന്ന ഓ​സ്ട്രേ​ലി​യ​ൻ ടീമില്‍ പ​രി​ക്ക് ഭേ​ദ​മാ​യി ഓ​പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​റും മ​ധ്യ​നി​ര​യി​ൽ ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ല്ലും തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യ മി​ച്ച​ൽ മാ​ർ​ഷ്, ആ​ഷ്ട​ൺ ആ​ഗാ​ർ, സ്പി​ന്ന​ർ ആ​ദം സാം​പ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ഓസീസിന് ക​രു​ത്തു​പ​ക​രും.


TAGS :

Next Story