Quantcast

ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി; മായങ്ക് അഗർവാൾ പുറത്ത്

കാൺപൂരിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Nov 2021 4:56 AM GMT

ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി; മായങ്ക് അഗർവാൾ പുറത്ത്
X

ന്യൂസിലാൻഡിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഓപണർ മായങ്ക് അഗർവാളിനെ നഷ്ടമായി. 28 പന്തുകളിൽ നിന്ന് 13 റൺസെടുത്ത മായങ്കിനെ ജാമിസൺ വിക്കറ്റ് കീപ്പർ ബ്ലൻഡലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. സ്‌കോർ 21ൽ നിൽക്കെയാണ് ആതിഥേയർക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.

11 ഓവറിൽ 31 റൺസാണ് ഇന്ത്യ നേടിയിട്ടുള്ളത്. 15 റൺസുമായി ശുഭ്മാൻ ഗില്ലും ഒരു റൺസുമായി ചേതേശ്വർ പുജാരയും പുറത്താകാതെ നിൽക്കുന്നു.

കാൺപൂരിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രേയസ് അയ്യരെ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ടീമിൽ രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നീ മൂന്നു സ്പിന്നർമാർ ഇടംപിടിച്ചു.

സീമർ മുഹമ്മദ് സിറാജിന് ടീമില്‍ ഇടം ലഭിച്ചില്ല. ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും പേസ് ഡിപ്പാർട്‌മെന്റിൽ ഉൾപ്പെട്ടു. ഉമേഷിന്റെ അമ്പതാം ടെസ്റ്റാണിത്. ചില സീനിയർ കളിക്കാർ ടീമിലില്ലാത്തതു കൊണ്ടു തന്നെ മികവു തെളിയിക്കാൻ യുവതാരങ്ങൾക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്ന് ക്യാപറ്റൻ രഹാനെ പറഞ്ഞു. പുതിയ കോച്ചിങ് സ്റ്റാഫിനു കീഴിൽ കളിക്കുന്നതിന്റെ ത്രില്ലിലാണ് ടീം. വ്യക്തിപരമായ രാഹുൽ ഭായിക്കു കീഴിൽ കളിക്കുന്നത് ആസ്വദിക്കുന്നു. ന്യൂസിലാൻഡ് മികച്ച ടീമാണ്- ടോസിനിടെ നായകൻ വ്യക്തമാക്കി.

TAGS :

Next Story