Quantcast

ബോക്‌സിങ് ഡേ ടെസ്റ്റ്;ഇന്ത്യക്ക് ബാറ്റിങ്, ടീം ലൈനപ്പ് ഇങ്ങനെ

ടെസ്റ്റ് ക്യാപ്റ്റനായ കോഹ്‌ലിക്കും കോച്ച് രാഹുൽ ദ്രാവിഡിനും നിർണായകമായ പരമ്പരയായാണ് ദക്ഷിണാഫ്രിക്കൻ പരമ്പരയെ നോക്കിക്കാണുന്നത്

MediaOne Logo

Web Desk

  • Published:

    26 Dec 2021 7:59 AM GMT

ബോക്‌സിങ് ഡേ ടെസ്റ്റ്;ഇന്ത്യക്ക് ബാറ്റിങ്, ടീം ലൈനപ്പ് ഇങ്ങനെ
X

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.ടെസ്റ്റ് ക്യാപ്റ്റനായ കോഹ്‌ലിക്കും കോച്ച് രാഹുൽ ദ്രാവിഡിനും നിർണായകമായ പരമ്പരയായാണ് ദക്ഷിണാഫ്രിക്കൻ പരമ്പരയെ നോക്കിക്കാണുന്നത്. ഏകദിനത്തിലെയും ടി20യിലെയും ക്യാപ്റ്റൻ പദവി ഒഴിഞ്ഞതിന് ശേഷമുള്ള കോഹ്‌ലിയുടെ ആദ്യ പരമ്പരയാണിത്.

2021-2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുന്നു. ന്യൂസീലൻഡിനെ 1-0ത്തിന് തോൽപ്പിക്കുകയും ചെയ്തു. ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരമാണിത്. ഡീൻ എൽഗാറിന്റെ നേതൃത്വത്തിൽ പുതുനിര ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

ഇന്ത്യ പ്ലയിംങ് ഇലവൻ

കെ എൽ രാഹുൽ,മയാങ്ക അഗർവാൾ, ചെത്വേശർ പൂജാര,വിരാട് കോഹ്‌ലി,അജിങ്ക രഹാനെ,റിഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ,ശർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക പ്ലയിംങ് ഇലവൻ

ഡീൻ എൽഗർ,എയ്ദൻ മാർക്രം,കീഗൻ പീറ്റേഴ്‌സൻ,വാൻ ഡെ ഡൂസൻ,തെംബ ബൗമ, ക്വിൻൻ ഡീക്കോക്ക്,വിയാം മൽഡെർ,മാർക്കോ ജാൻസൻ,കേശവ് മഹാരാജ്,കഗീസോ റബാദ,ലുംഗി ഇംങ്കിഡി.

TAGS :

Next Story