Quantcast

ക്രിക്കറ്റ് മൈതാനങ്ങള്‍ ഇനി പൂരപ്പറമ്പാകും; ഐ.പി.എൽ 15–ാം പതിപ്പിന് ഇന്നുതുടക്കം

ധോണിയുടെ നായകത്വത്തില്‍ അല്ലാതെ ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി ചെന്നൈ സൂപ്പര്‍കിങ്സ് ഇറങ്ങുന്നുവെന്നതാണ് ഉദ്ഘാടന മത്സരത്തിന്‍റെ മറ്റൊരു സവിശേഷത

MediaOne Logo
ക്രിക്കറ്റ് മൈതാനങ്ങള്‍ ഇനി പൂരപ്പറമ്പാകും; ഐ.പി.എൽ 15–ാം പതിപ്പിന് ഇന്നുതുടക്കം
X

ലോകം ഇനി ഐ.പി.എല്‍ ക്രിക്കറ്റിന്‍റെ ആവേശത്തിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 15 ആം പതിപ്പിന് ഇന്ന് ടോസ് വീഴും. ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഈ സീസണില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ഐ.പി.എല്ലില്‍ മാറ്റുരക്കുന്നുണ്ട്. ലഖ്നൌ സൂപ്പര്‍ ജയന്‍റ്സും ഗുജറാത്ത് ടൈറ്റന്‍സുമാണ് സീസണിലെ പുതുമുഖ ടീമുകള്‍

മഹാരാഷ്ട്രയിലെ നാല് വേദികളിലായാണ് ഐ.പിഎല്‍ പതിനഞ്ചാം സീസണ്‍ മത്സരങ്ങള്‍ നടക്കുന്നത്. രണ്ട് പുതിയ ടീമുകള്‍ ഉള്‍പ്പടെ ആകെ പത്ത് ടീമുകളാണ് ഇത്തവണ ഐ.പി.എല്ലില്‍ മാറ്റുരക്കുന്നത്. രാത്രി ഏഴരയ്ക്കാണ് മത്സരം. രണ്ട് മത്സരങ്ങളുള്ള ഞായറാഴ്ച്ചകളില്‍ ആദ്യ മത്സരം ഉച്ചയ്ക്ക് മൂന്നരക്ക് ആരംഭിക്കും. മെയ് 29നാണ് ഫൈനല്‍.

ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റണ്ണേഴ്സ് അപ്പുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ ഏറ്റുമുട്ടും. ധോണിയുടെ നായകത്വത്തില്‍ അല്ലാതെ ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി ചെന്നൈ സൂപ്പര്‍കിങ്സ് ഇറങ്ങുന്നുവെന്നതാണ് ഉദ്ഘാടന മത്സരത്തിന്‍റെ മറ്റൊരു സവിശേഷത. രവീന്ദ്ര ജഡേജ നയിക്കുന്ന ചെന്നൈയില്‍ ധോണി ടീമംഗമായി തുടരും.

ചെന്നൈ സൂപ്പർ കിങ്‌സ്‌ - ക്യാപ്‌റ്റൻ: രവീന്ദ്ര ജഡേജ, ജേതാക്കൾ: 2010, 2011, 2018, 2021

പ്രമുഖർ: മഹേന്ദ്ര സിങ് ധോണി, മൊയീൻ അലി, ഡെ-്വയ്ൻ ബ്രാവോ, ഋതുരാജ് ഗെയ്-ക്ക്-വാദ്, അമ്പാട്ടി റായിഡു

മുംബൈ ഇന്ത്യൻസ്‌ - ക്യാപ്‌റ്റൻ: രോഹിത്‌ ശർമ, ജേതാക്കൾ: 2013, 2015, 2017, 2019, 2020

പ്രമുഖർ: സൂര്യകുമാർ യാദവ്‌, ഇഷാൻ കിഷൻ, ജോഫ്ര ആർച്ചെർ, കീറൺ പൊള്ളാർഡ്‌, ജസ്‌പ്രീത്‌ ബുമ്ര

കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്‌ - ക്യാപ്‌റ്റൻ: ശ്രേയസ്‌ അയ്യർ, ജേതാക്കൾ: 2012, 2014

പ്രമുഖർ: ആരോൺ ഫിഞ്ച്‌, പാറ്റ്‌ കമ്മിൻസ്‌, ആന്ദ്രേ റസൽ, വെങ്കിടേഷ്‌ അയ്യർ, സുനിൽ നരെയ്‌ൻ

രാജസ്ഥാൻ റോയൽസ്‌ ക്യാപ്‌റ്റൻ: സഞ്‌ജു സാംസൺ, ജേതാക്കൾ: 2008

പ്രമുഖർ: ദേവ്‌ദത്ത്‌ പടിക്കൽ, ജോസ്‌ ബട്‌ലർ, ആർ അശ്വിൻ, ട്രെന്റ്‌ ബോൾട്ട്‌, ജിമ്മി നീഷം

സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ ക്യാപ്‌റ്റൻ: കെയ്‌ൻ വില്യംസൺ, ജേതാക്കൾ: 2016

പ്രമുഖർ: എയ്‌ദൻ മാർക്രം, നിക്കോളാസ്‌ പുരാൻ, ഭുവനേശ്വർ കുമാർ, ടി നടരാജൻ, വാഷിങ്‌ടൺ സുന്ദർ

റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ ക്യാപ്‌റ്റൻ: ഫാഫ്‌ ഡു പ്ലെസിസ്‌, പ്രമുഖർ: വിരാട്‌ കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ്‌ സിറാജ്‌, ജോഷ്‌ ഹാസൽവുഡ്‌, വണീന്ദു ഹസരങ്ക

ഡൽഹി ക്യാപിറ്റൽസ്‌ ക്യാപ്‌റ്റൻ: ഋഷഭ്‌ പന്ത്‌, പ്രമുഖർ: ഡേവിഡ്‌ വാർണർ, പൃഥ്വി ഷാ, ആൻറിച്ച്‌ നോർത്യേ, ലുംഗി എൻഗിഡി, ശാർദുൽ ഠാക്കൂർ

പഞ്ചാബ്‌ കിങ്‌സ്‌ ക്യാപ്‌റ്റൻ: മായങ്ക്‌ അഗർവാൾ, പ്രമുഖർ: ശിഖർ ധവാൻ, ജോണി ബെയർസ്‌റ്റോ, കഗീസോ റബാദ, ലിയാം ലിവിങ്‌സ്‌റ്റൺ, ഒഡീൻ സ്‌മിത്ത്‌

ഗുജറാത്ത്‌ ടൈറ്റൻസ്‌ ക്യാപ്‌റ്റൻ: ഹാർദിക്‌ പാണ്ഡ്യ, പ്രമുഖർ: ഡേവിഡ്‌ മില്ലർ, ജാസൺ റോയ്‌, ശുഭ്‌മാൻ ഗിൽ, മുഹമ്മദ്‌ ഷമി, റഷീദ്‌ ഖാൻ

ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് ക്യാപ്‌റ്റൻ: ലോകേഷ് രാഹുൽ, പ്രമുഖർ: ക്വിന്റൺ ഡി കോക്ക്‌, ജാസൺഹോൾഡർ, മാർകസ്‌ സ്‌റ്റോയിനിസ്‌, രവി ബിഷ്‌ണോയ്‌, ക്രുണാല്‍ പാണ്ഡ്യ

TAGS :

Next Story