Quantcast

പൂരന് അര്‍ധസെഞ്ച്വറി... കൊല്‍ക്കത്തക്ക് 177 റണ്‍സ് വിജയലക്ഷ്യം

കുറഞ്ഞ ഓവറില്‍ ലക്ഷ്യം മറികടക്കാനായില്ലെങ്കില്‍ കൊല്‍ക്കത്തക്ക് പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിക്കാം

MediaOne Logo

Web Desk

  • Updated:

    2023-05-20 17:10:08.0

Published:

20 May 2023 10:07 PM IST

ipl 2023, kkr,lsg
X

നിക്കോളാസ് പൂരന്‍റെ ബാറ്റിങ്

നിര്‍ണായക മത്സരത്തില്‍ ലഖ്നൌ സൂപ്പര്‍ ജയന്‍റ്സിനെതിരെ കൊല്‍ക്കത്തക്ക് 177 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലഖ്നൌ 176 റണ്‍സെടുത്തു.

പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ച കൊല്‍ക്കത്തയെ സംബന്ധിച്ച ലീഗ് ഘട്ടത്തിലെ അവസാന മത്സരമാണിത്. വലിയ മാര്‍ജിനില്‍ ലഖ്നൌവിനെ മറികടന്നാല്‍ മാത്രമേ കൊല്‍ക്കത്തക്ക് പ്ലേ ഓഫിലേക്ക് നേരിയ സാധ്യതയെങ്കിലും അവശേഷിക്കൂ. ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്തതുകൊണ്ട് തന്നെ കുറഞ്ഞ ഓവറില്‍ ലക്ഷ്യം മറികടക്കാനായില്ലെങ്കില്‍ കൊല്‍ക്കത്ത റണ്‍റേറ്റില്‍ രാജസ്ഥാന് പിന്നിലാകും. അതേസമയം ഈ മത്സരത്തിലെ ജയം മാത്രം മതി ലഖ്നൌവിന് പ്ലേ ഓഫിലെത്താന്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ലഖ്നൌവിനായി നിക്കോളാസ് പൂരന് മാത്രമാണ് കാര്യമായ സംഭവാന നല്‍കാന്‍ കഴിഞ്ഞത്. 30 പന്തില്‍ നാല് ബൌണ്ടറികളും അഞ്ച് സിക്സറുമുള്‍പ്പെടെ പൂരന്‍ 58 റണ്‍സെടുത്തു. 28 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികൊക്ക് ആണ് ലഖ്നൌ നിരയിലെ അടുത്ത ടോപ് സ്കോറര്‍. കൊല്‍ക്കത്തക്കായി വൈഭവ് അറോറ രണ്ട് വിക്കറ്റു വീഴ്ത്തി.

TAGS :

Next Story