പിഎസ്ജി മികച്ച ടീം, അൽക്കാറസിനും യമാലിനും നോറിസിനും പുരസ്കാരം; 2026 ലോറസ് അവാർഡ് ജേതാക്കൾ ആരൊക്കെ?

മാഡ്രിഡ്: 2026 ലോറസ് വേൾഡ് സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ടെന്നീസ് താരങ്ങളായ സ്‌പെയിനിന്റെ കാർലോസ് അൽക്കാറസിന് ലോറസ് വേൾഡ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്കാരവും റഷ്യയുടെ അരീന സബലങ്കക്ക് ലോറസ് വേൾഡ് സ്പോർട്സ് വുമൺ ഓഫ് ദി ഡി ഇയർ പുരസ്കാരവും ലഭിച്ചു. മികച്ച ടീമായി നിലവിലെ യൂറോപ്പ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയെ തിരഞ്ഞെടുത്തയപ്പോൾ ലമീൻ യമാൽ യൂങ് സ്പോർട്സപേഴ്സൺ ഓഫ് ദി ഇയറും ടോണി ക്രൂസ് സ്പോർട്ടിങ് ഇൻസ്പിറേഷൻ അവാർഡും സ്വന്തമാക്കി.
കായിക ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് അവാർഡ്‌സിന്റെ ചടങ്ങുകൾ തിങ്കളാഴ്ച രാത്രി സ്പാനിഷ് തലസ്ഥാനവുമായ മാഡ്രിഡിഡിലെ സിബെലസ് പാലസിൽ വെച്ചാണ് നടന്നത്. ചടങ്ങായി നിരവധി കായിക താരങ്ങളാണ് പങ്കെടുത്തത്. 2025ലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണുമടക്കം രണ്ട് ഗ്രാൻഡ്സ്‌ലാം കിരീടങ്ങളും ലോക ഒന്നാം നമ്പർ സ്ഥാനത്തേക്ക് തിരിച്ച് കയറിയതുമാണ് കാർലോസ് അൽക്കാറസിന് പുരസ്കാരർഹനാക്കിയത്. അതെ സമയം തന്റെ ലോക ഒന്നാം നമ്പർ പട്ടം കൈവിടാതെ വെച്ച് യുഎസ് ഓപ്പൺ സ്വന്തമാക്കുകയും കൂടാതെ നാല് ഗ്രാൻഡ് സ്‌ലാം ടൂർണമെന്റുകളിലെയും മികച്ച പ്രകടനത്തിനാണ് സബലങ്കക്ക് പുരസ്കാരം ലഭിച്ചത്.
ഫോർമുല വൺ ലോകചാമ്പ്യനായ മക്ലാരന്റെ ലാൻഡോ നോറിസിന് ലോറസ് വേൾഡ് ബ്രേക്‌ത്രൂ ഓഫ് ദി ഇയർ അവാർഡും നിലവിലെ പിജിഎ ടൂർ മാസ്റ്റേഴ്സ് ചാമ്പ്യൻ റോറി മെക്കിൽറോയ്ക്ക് ലോറസ് വേൾഡ് കോമേബാക്ക് ഓഫ് ദി ഇയർ പുരസ്കാരവും ലഭിച്ചു.
2026 ലോറസ് വേർഡ് സ്പോർട്സ് പുരസ്കാരങ്ങൾ ജേതാക്കൾ:
പ്രധാന അവാർഡുകൾ
ലോറസ് വേൾഡ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ: കാർലോസ് അൽകാരസ് (ടെന്നീസ്)
ലോറസ് വേൾഡ് സ്പോർട്സ്വുമൺ ഓഫ് ദി ഇയർ: അരീന സബലേങ്ക (ടെന്നീസ്)
ലോറസ് വേൾഡ് ടീം ഓഫ് ദി ഇയർ: പാരിസ് സെന്റ് ജെർമൻ (ഫുട്ബോൾ)
ലോറസ് വേൾഡ് ബ്രേക്ക്ത്രൂ ഓഫ് ദി ഇയർ: ലാൻഡോ നോറിസ് (ഫോർമുല 1)
ലോറസ് വേൾഡ് കംബാക്ക് ഓഫ് ദി ഇയർ: റോറി മക്കിൾറോയ് (ഗോൾഫ്)
സ്പെഷ്യൽ കാറ്റഗറി അവാർഡുകൾ
ലോറസ് വേൾഡ് സ്പോർട്സ്പേഴ്സൺ ഓഫ് ദി ഇയർ വിത്ത് എ ഡിസബിലിറ്റി: ഗബ്രിയേൽ അറൗജോ (പാരാ സ്വിമ്മിംഗ്)
ലോറസ് വേൾഡ് ആക്ഷൻ സ്പോർട്സ്പേഴ്സൺ ഓഫ് ദി ഇയർ: ക്ലോയി കിം (സ്നോബോർഡിംഗ്)
ലോറസ് വേൾഡ് യങ്ങ് സ്പോർട്സ്പേഴ്സൺ ഓഫ് ദി ഇയർ: ലമീൻ യമാൽ (ഫുട്ബോൾ)
ലോറസ് സ്പോർട്ടിംഗ് ഇൻസ്പിരേഷൻ അവാർഡ്: ടോണി ക്രൂസ് (ഫുട്ബോൾ)
ലോറസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്: നാദിയ കൊമനേച്ചി (ജിംനാസ്റ്റിക്സ്)
ലോറസ് സ്പോർട്ട് ഫോർ ഗുഡ് അവാർഡ്: ഫുട്ബോൾ മാസ്
Adjust Story Font
16

