Quantcast

പെനാല്‍റ്റിയില്ലാതെ 672 ഗോളുകള്‍; റോണോയെ മറികടന്ന് മെസ്സി

പെനാൽറ്റിയിലൂടെയല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ(672) നേടിയ താരമെന്ന റെക്കോർഡ് ഇനി അർജൻറീനിയൻ സ്‌ട്രൈക്കർ ലയണൽ മെസ്സിക്ക്.

MediaOne Logo

Web Desk

  • Updated:

    2022-09-19 05:56:25.0

Published:

19 Sep 2022 5:43 AM GMT

പെനാല്‍റ്റിയില്ലാതെ 672 ഗോളുകള്‍; റോണോയെ മറികടന്ന് മെസ്സി
X

പെനാല്‍റ്റിയിലൂടെയല്ലാതെ ഏറ്റവും കൂടുതല്‍ ഗോളുകള്‍(672) നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി അര്‍ജന്‍റീനിയന്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നാണ് മെസ്സി പുതിയ നേട്ടം സ്വന്തമാക്കിയത്. ഫ്രഞ്ച് ലീഗ് വണ്‍ മത്സരത്തില്‍ ലിയോണിനെതിരായ ഗോളിലൂടെയാണ് മെസി കരിയറിലെ പ്രധാന നാഴികക്കല്ല് പിന്നിട്ടത്.

കളിയുടെ അഞ്ചാം മിനുട്ടില്‍ എതിരാളികളെ വെട്ടി മാറി മുന്നേറിയ മെസ്സി തകര്‍പ്പന്‍ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. ലിയോണിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പി.എസ്.ജി മുന്നിലെത്തിയത് നെയ്മറും ഒത്തുള്ള മെസ്സിയുടെ ഒരു നീക്കത്തിലൂടെയാണ്. മെസ്സിയുടെ ഈ സീസണിലെ നാലാം ലീഗ് ഗോളാണിത്. നെയ്മറിന്‍റെ സീസണിലെ ഏഴാം അസിസ്റ്റും. മെസ്സിയുടെ ഗോളില്‍ മുന്നിലെത്തിയ പി.എസ്.ജി ആ ഒരൊറ്റ ഗോളിനാണ് മത്സരം വിജയിച്ചത്. കളിയുടെ അവസാന മിനുട്ടുകളിലൊന്നില്‍ മെസ്സിയുടെ മികച്ച ഒരു ഫ്രീകിക്ക് ബാറിൽ തട്ടി മടങ്ങിയത് ആരാധകര്‍ക്ക് നിരാശയായി.

പി.എസ്,ജി ഈ വിജയത്തോടെ എട്ട് മത്സരങ്ങളിൽ 22 പോയിന്‍റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ലിയോൺ 13 പോയിന്‍റുമയി മായി ആറാം സ്ഥാനത്തും നിൽക്കുന്നു.

ഇന്നലത്തെ ഗോളിലൂടെ പെനാൽട്ടി ഗോളുകൾ ഇല്ലാതെ കരിയറിൽ 672 ഗോളുകൾ നേടിയ മെസ്സി ഫുട്ബോള്‍ ചരിത്രത്തിൽ പെനാൽറ്റിയിലൂടെയല്ലാതെ ഏറ്റവുമധികം ഗോള്‍ സ്കോര്‍ ചെയ്ത താരമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (671) ആയിരുന്നു ഇതുവരെ ഏറ്റവുമധികം നോണ്‍-പെനാല്‍റ്റി ഗോള്‍ സ്കോര്‍ ചെയ്ത താരം. റൊണാൾഡോയെക്കാൾ 150 മത്സരം കുറച്ചു കളിച്ചിട്ടാണ് മെസ്സിയുടെ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്.

അതേസമയം ഏറ്റവുമധികം ഗോളുകളുടെ കാര്യത്തില്‍ ക്രിസ്റ്റ്യാനോ തന്നെയാണ് മുന്നില്‍. 1130 മത്സരങ്ങളില്‍ നിന്ന് ക്രിസ്റ്റ്യാനോ 816 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 984 മത്സരങ്ങളില്‍ നിന്ന് 775 ആണ് മെസ്സിയുടെ ഗോള്‍ നേട്ടം. ക്രിസ്റ്റ്യാനോക്ക് .72 ഗോള്‍ ശരാശരിയുള്ളപ്പോള്‍ മെസ്സിക്ക് .78 ന്‍റെ ഗോള്‍ ശരാശരിയുണ്ട്.

TAGS :

Next Story