Quantcast

"ആ സിക്‌സർ എനിക്കേറെ പ്രിയപ്പെട്ടതാണ്"; ധോണിയെ പ്രശംസകൊണ്ട് മൂടി ജോസ് ബട്‌ലർ

അദ്ദേഹം എന്തായിരിക്കും ചിന്തിക്കുന്നത്, എന്തുകൊണ്ടാണ് കളിയുടെ വികാരവിക്ഷോഭങ്ങൾക്കൊന്നും അയാൾ പിടികൊടുക്കാത്തതെന്നൊക്കെ ചിന്തിക്കാൻ ശ്രമിക്കുന്നതു തന്നെ രസകരമാണെന്നും ബട്‌ലർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    19 May 2021 12:23 PM GMT

ആ സിക്‌സർ എനിക്കേറെ പ്രിയപ്പെട്ടതാണ്; ധോണിയെ പ്രശംസകൊണ്ട് മൂടി ജോസ് ബട്‌ലർ
X

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ആരാധകനാണ് ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ജോസ് ബട്‌ലർ. ബട്‌ലർ ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുമുള്ളതാണ്. ധോണിയാണ് റോൾമോഡലെന്നു വരെ താരം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ധോണിയെ പ്രശംസിച്ചു വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ.

2011 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയറൺ കുറിച്ച ആ ഹെലികോപ്ടർ ഷോട്ട് സിക്‌സറിനെയാണ് ഏറ്റവുമൊടുവിൽ ബട്‌ലർ പ്രശംസ കൊണ്ട് മൂടിയിരിക്കുന്നത്. ''ലോകകിരീടം നേടിക്കൊടുത്ത ആ സിക്‌സ് എനിക്കേറെ പ്രിയപ്പെട്ടതാണ്. അതുകഴിഞ്ഞുള്ള അദ്ദേഹത്തിന്റെ ആ ബാറ്റ് ചുഴറ്റലും. അദ്ദേഹം നമുക്ക് നൽകിയത് അത്രയുമാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നിമിഷമായിരിക്കുമത്. അതേ മനസ്സാന്നിധ്യത്തോടെ അദ്ദേഹം ഇപ്പോഴുമത് തുടരുന്നു. ധോണി കളിക്കുന്നത് കാണാൻ എനിക്കേറെ ഇഷ്ടമാണ്'-ക്രിക്ബസിന് നൽകിയ അഭിമുഖത്തിലായിരുന്നു ബട്‌ലറുടെ ധോണി പ്രശംസ.

ധോണിയുടെ കാര്യത്തിൽ എനിക്ക് ഇപ്പോഴും ജിജ്ഞാസയുണർത്തുന്നതും ഇഷ്ടപ്പെടുന്നതുമായ കാര്യമാണത്. അദ്ദേഹം എന്തായിരിക്കും ചിന്തിക്കുന്നത്, എന്തുകൊണ്ടാണ് കളിയുടെ വികാരവിക്ഷോഭങ്ങൾക്കൊന്നും പിടികൊടുക്കാത്തതെന്നെല്ലാം ചിന്തിക്കാൻ ശ്രമിക്കുന്നതു തന്നെ രസകരമാണ്. താൻ എന്താണ് ചിന്തിക്കുന്നതെന്ന് മറ്റുള്ളവരെക്കൊണ്ട് ആലോചിപ്പിക്കുകയാണ് അദ്ദേഹം എപ്പോഴും ചെയ്യുന്നത്. ധോണി കാര്യങ്ങൾ ചെയ്യുന്ന രീതി എനിക്കിഷ്ടമാണ്. അതെല്ലാം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം യുക്തിപൂർവമായിരിക്കും. ഒരു തീരുമാനമെടുത്താൽ എന്തു സംഭവിക്കുമെന്ന് ആലോചിച്ച് അദ്ദേഹം തലപുണ്ണാക്കുന്നത് അധികം കാണാനാകില്ല-ബട്‌ലർ കൂട്ടിച്ചേർത്തു.

പരമ്പരാഗത ശൈലിയല്ലാതിരുന്നിട്ടും സ്റ്റംപിനു പിറകിലെ ധോണിയുടെ വേഗത അതിശയിപ്പിക്കുന്നതാണെന്നും താരം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ കൈചലനങ്ങൾക്കും പ്രതികരണങ്ങൾക്കും മിന്നൽവേഗമാണെന്ന് വിക്കറ്റ് കീപ്പർ എന്ന നിലയ്ക്ക് എനിക്കു പറയാനാകും. വിക്കറ്റിനു പിറകിലെ അദ്ദേഹത്തിന്റെ ചില നേരത്തെ നിൽപ്പ് ശരിയല്ലെന്ന് സാങ്കേതികമായി ചിന്തിക്കുന്ന പരിശീലകർ പറഞ്ഞേക്കാം. പന്തു പിടിക്കുന്നതിനു മുൻപ് തന്നെ സ്റ്റംപിലെത്തിയിട്ടുണ്ടാകും അദ്ദേഹത്തിന്റെ കൈ. അതിശയകരമാണത്-ജോസ് ബട്‌ലർ ചൂണ്ടിക്കാട്ടി.

TAGS :

Next Story