Quantcast

മെസി പി.എസ്.ജിയിലേക്ക്; ഇപ്പോഴും അവസാന നിമിഷത്തെ 'ട്വിസ്റ്റും' പ്രതീക്ഷിച്ച് ഈ മെക്സിക്കന്‍ ക്ലബ്

മെസിയുടെ പത്താം നമ്പര്‍ ജേഴ്സി എന്നാല്‍ ഇപ്പോഴും ബാഴ്സയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാണ്

MediaOne Logo

Web Desk

  • Published:

    10 Aug 2021 2:47 PM GMT

മെസി പി.എസ്.ജിയിലേക്ക്; ഇപ്പോഴും അവസാന നിമിഷത്തെ ട്വിസ്റ്റും പ്രതീക്ഷിച്ച് ഈ മെക്സിക്കന്‍ ക്ലബ്
X

സൂപ്പര്‍ താരം ലയണല്‍ മെസി കേരള ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടുന്നത് എത്ര വിദൂരമായ സ്വപ്നമാണ്. എന്നാല്‍ അത്തരത്തിലൊരു സ്വപ്നവും നെഞ്ചില്‍ പേറി മെസിയുടെ വരവിനായി കാത്തിരിക്കുകയാണ് മെക്സികോയിലെ ഈ ഫുട്ബോള്‍ ക്ലബ്. മെക്സികന്‍ ക്ലബായ പ്വെയ്ബ്ല ഓണ്‍ലൈന്‍ സ്റ്റോറില്‍ മെസിയുടെ പേരില്‍ തങ്ങളുടെ പത്താം നമ്പര്‍ ജേഴ്സി വരെ വില്‍ക്കാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മെസി തങ്ങളുടെ പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങുമെന്ന് ഇവര്‍ അടിയുറച്ച് വിശ്വസിച്ചു. ഈ കഥ തുടങ്ങുന്നത് ബാഴ്സയുമായുള്ള മെസിയുടെ കരാര്‍ പൂര്‍ത്തിയായ ജൂണ്‍ 30നാണ്. കരാര്‍ അവസാനിച്ചയുടനെ പ്വെയ്ബ്ല മെസിയുടെ സോഷ്യല്‍ മീഡിയ ഹാന്‍റിലിലിലേക്ക് മെസേജ് അയക്കുന്നു. 'ഹൈ മെസി, ഞങ്ങള്‍ നിങ്ങള്‍ക്ക് മെസേജ് ചെയ്തിരുന്നു. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' പ്വെയ്ബ്ല തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ ട്വീറ്റ് ചെയ്തു.

ആഗസ്റ്റ് അഞ്ച് വരെ പക്ഷെ പ്വെയ്ബ്ല നിശബ്ദരായിരുന്നു. ബാഴ്സ മെസിയുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന വാര്‍ത്ത പുറത്തുവന്നതോടെ പുതിയൊരു സ്ക്രീന്‍ ഷോട്ടുമായി പ്വെയ്ബ്ല രംഗത്തെത്തി. മെസിയുടെ കരാര്‍ പുതുക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ട് ബാഴ്സ ചെയ്ത പോസ്റ്റിന്‍റെ ലിങ്ക് മെസിയുടെ ഹാന്‍റിലില്‍ നിന്നും പ്വെയ്ബ്ലക്ക് ലഭിക്കുന്നു. 'ഇത് ഒരു യെസ് ആണോ' എന്ന് പ്വെയ്ബ്ല മെസിക്ക് റിപ്ലൈ അയക്കുന്നു. ഇതാണ് ആ സ്ക്രീന്‍ ഷോട്ടിലുള്ളത്.


സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് പ്വെയ്ബ്ല ട്വീറ്റ് ചെയ്യുന്നു. തുടര്‍ന്ന് അവരുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ മെസിയുടെ പേരിലുള്ള പത്താം നമ്പര്‍ ജേഴ്സി വില്‍പ്പനക്കായി പ്രത്യക്ഷപ്പെടുന്നു. 1599 ഡോളറാണ് (119072.01 രൂപ) മെസിയുടെ പേരിലുള്ള ജേഴ്സിക്ക് പ്വെയ്ബ്ല വിലയിട്ടിരിക്കുന്നത്. എന്നാല്‍, ആ സ്റ്റോറില്‍ നിന്നും വിഷ് ലിസ്റ്റിലേക്ക് ജേഴ്സി ചേര്‍ക്കാമെന്നല്ലാതെ ആര്‍ക്കും അത് വാങ്ങാന്‍ സാധിക്കില്ല. ഇതോടെ പ്വെയ്ബ്ല ആരാധകര്‍ നിരാശരായിരിക്കുകയാണ്. മെസി പിഎസ്ജിയിലേക്കെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആ പ്രതീക്ഷയും അസ്തമിച്ച പ്വെയ്ബ്ല ഇതിഹാസ താരത്തിന്‍റെ വരവിനായി കാത്തിരിക്കുകയാണ്.

മെസിയുടെ പത്താം നമ്പര്‍ ജേഴ്സി എന്നാല്‍ ഇപ്പോഴും ബാഴ്സയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാണ്. ട്രാന്‍സ്ഫര്‍ നടക്കുന്നതിനാല്‍ ജേഴ്സി നമ്പറില്‍ മാറ്റം വന്നേക്കാം എന്ന ഡിസ്ക്ലൈമറോടെയാണ് മെസിയുടെ പത്താം നമ്പര്‍ ബാഴ്സ ജേഴ്സി ഇപ്പോഴും വില്‍പനക്ക് വച്ചിരിക്കുന്നത്.

TAGS :

Next Story