Quantcast

പ്രീമിയർ ലീ​ഗിൽ വിജയവുമായി ആഴ്സനൽ

ഇന്ന് വിജയിച്ചതോടെ ആഴ്സനലിന് പോയിന്റ് ടേബിളിൽ സിറ്റിയുമായുളള വ്യത്യാസം ഒരു പോയിന്റായി കുറക്കാൻ കഴിഞു

MediaOne Logo

Web Desk

  • Published:

    7 May 2023 5:52 PM GMT

പ്രീമിയർ ലീ​ഗിൽ വിജയവുമായി ആഴ്സനൽ
X

പ്രീമിയർ ലീ​ഗിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെതിരെ വി​ജയവുമായി ആഴ്സനൽ. എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ആഴ്സനൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ തകർത്തത്. മാർട്ടിൻ ഒഡെഗാർഡ് ഒരു ​ഗോൾ നേടിയപ്പോൾ മറ്റൊരു ​ഗോൾ ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ വക ഓൺ ​ഗോളായിരുന്നു.

പതിനാലാം മിനുട്ടിൽ മാർട്ടിൻ ഒഡെഗാർഡാണ് ആഴ്സനലിൻ്റെ ആദ്യ ഗോൾ നേടിയത്. മത്സരത്തിൽ ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിന് മുന്നേ ലീ‍ഡ് രണ്ടാക്കി മാറ്റുവാൻ ഒഡെഗാർഡിനു സുവർണ്ണാവസരം ലഭിച്ചെങ്കിലും താരത്തതിനു പിഴച്ചു, ന്യൂകാസ്റ്റിലിന്റെ ​ഗോൾ കീപ്പർ നിക്ക് പോപ്പ് കാലുക്കൊണ്ട് ​ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി. മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങിയതു മുതൽ ആഴ്സനൽ ​ഗോൾ മുഖത്തേക്ക് ന്യൂകാസ്റ്റിൽ ആക്രമണം കടുപ്പിച്ചു കൊണ്ടേയിരുന്നു. രണ്ടാം പകുതിയിലെ ആദ്യ അഞ്ച് മിനുറ്റിൽ രണ്ട് ​ഗോളുകളിൽ നിന്ന് ആഴ്സനൽ കഷ്ടിച്ചാണ് ​രക്ഷപ്പെട്ടത്. ​ന്യൂകാസ്റ്റിൽ ആക്രമണം തുടർന്നെങ്കിലും ​ഗണ്ണേഴ്സിന്റെ പ്രത്യാക്രമണത്തിൽ ഓൺ ​ഗോൾ വഴങ്ങിയത് മത്സരത്തിലേക്ക് തിരിച്ച് വരാൻ പിന്നീട് ടീമിന് തിരിച്ചടിയായി. എഴുപത്തിയൊന്നാം മിനുറ്റിൽ ആഴ്സനൽ നടത്തിയ പ്രത്യാക്രമണത്തിനൊടുവിൽ മാർട്ടിനെല്ലിയുടെ ഷോട്ട് തട‍ഞ പ്രതിരോധ നിരക്കാരൻ ഫാബിയൻ ഷാറിന് പിഴച്ചു. രണ്ടു ​ഗോൾ ലീഡ് നേടിയതോടെ മത്സരത്തിൽ വിജയമുറപ്പിക്കാൻ ആഴ്സനലിനായി.

ഇന്ന് വിജയിച്ചതോടെ ആഴ്സനലിന് പോയിന്റ് ടേബിളിൽ സിറ്റിയുമായുളള വ്യത്യാസം ഒരു പോയിന്റായി കുറക്കാൻ കഴിഞു. 34- മത്സരങ്ങളിൽ നിന്ന് 82- പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 81- പോയിന്റുമായി രണ്ടാമതുളള ആഴ്സനൽ എന്നാൽ സിറ്റിയേക്കാൾ ഒരു മത്സരം അധികം കളിച്ചിട്ടുണ്ട്.

TAGS :

Next Story