Quantcast

വീണ്ടും കണങ്കാലിന് പരിക്ക്; പൊട്ടിക്കരഞ്ഞ് നെയ്മര്‍

ഫ്രഞ്ച് ലീഗില്‍ ലില്ലിക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്

MediaOne Logo

Web Desk

  • Published:

    19 Feb 2023 7:46 PM IST

neymar
X

neymar

പാരീസ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് പരിക്ക്. ഫ്രഞ്ച് ലീഗിൽ ലില്ലിക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ വലതു കണങ്കാലിന് പരിക്കേറ്റത്. മത്സരത്തിന്റെ 51ാം മിനിറ്റിലാണ് എതിർ താരവുമായി കൂട്ടിയിടിച്ച് താരം മൈതാനത്ത് വീണത്. ഉടൻ തന്നെ നെയ്മര്‍ കളംവിടുകയും ചെയ്തു. പി.എസ്.ജി വിജയിച്ച മത്സരത്തില്‍ താരം ഗോള്‍ സ്കോര്‍ ചെയ്തിരുന്നു.

കൊണ്ടും കൊടുത്തും ഇരു ടീമുകളും കളംനിറഞ്ഞ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജി യുടെ വിജയം. പി.എസ്.ജിക്കായി കിലിയന്‍ എംബാപ്പെ ഇരട്ടഗോള്‍ കണ്ടെത്തിയപ്പോള്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും ഓരോ തവണ വലകുലുക്കി. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു പി.എസ്.ജി.

രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റ് പിന്നിട്ടപ്പോള്‍ ലില്ലി താരം ബെഞ്ചമിന്‍ ആന്‍ഡ്രേയുമായി കൂട്ടിയിടിച്ച് നെയ്മര്‍ വീണു. എഴുനേല്‍ക്കാനാവാതെ പ്രയാസപ്പെട്ട താരത്തെ മെഡിക്കല്‍ സംഘമെത്തി പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടു പോയത്. ഖത്തര്‍ ലോകകപ്പിലും താരത്തിന്‍റെ വലതു കണങ്കാലിന് പരിക്കേറ്റിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരായ നടക്കാനിരിക്കുന്ന മത്സരം താരത്തിന് നഷ്ടമാകുമോ എന്ന ആശങ്കയിലാണിപ്പോള്‍ ആരാധകര്‍.

TAGS :

Next Story