Quantcast

നദാല്‍ വിംബിൾഡണ്‍ സെമിയില്‍ നിന്ന് പിന്മാറി

ക്വാർട്ടർ ഫൈനലിനിടെ വയറിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റം

MediaOne Logo

Web Desk

  • Published:

    8 July 2022 10:27 AM IST

നദാല്‍ വിംബിൾഡണ്‍ സെമിയില്‍ നിന്ന് പിന്മാറി
X

വിംബിൾഡൺ പുരുഷ സിംഗിൾസ് സെമിഫൈനലിൽ നിന്ന് റാഫേൽ നദാൽ പിന്മാറി. ക്വാർട്ടർ ഫൈനലിനിടെ വയറിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റം. നദാൽ പിന്മാറിയതോടെ ഓസ്ട്രേലിയയുടെ നിക്ക് കിറിയോസ് ഫൈനലിലെത്തി.

ബുധനാഴ്ച ക്വാർട്ടർ ഫൈനലിൽ അടിവയറ്റിലെ പരിക്കും വേദനയും സഹിച്ചായിരുന്നു അമേരിക്കയുടെ ടെയ് ലർ ഫ്രിറ്റ്സിനെതിരെ നദാലിന്റെ പോരാട്ടം. ആദ്യ മൂന്ന് സെറ്റുകളില്‍ രണ്ടും നഷ്ടപ്പെട്ട ശേഷമായിരുന്നു തിരിച്ചുവരവ്.

ആദ്യ സെറ്റിൽ കണ്ടത് ഫ്രിറ്റ്‌സിന്റെ മേധാവിത്വമായിരുന്നു. കടുത്ത പോരാട്ടത്തിലൂടെ രണ്ടാം സെറ്റ് നേടി. ഇടക്ക് അടിവയറ്റിലെ വേദനയെ തുടര്‍ന്ന് ചികിത്സ തേടി. നദാലിന്റെ പിതാവ് ഉള്‍പ്പെടെ മതിയാക്കാൻ നിർദേശിച്ചെങ്കിലും നദാല്‍ പിന്മാറിയില്ല. വേദന സഹിച്ച് പൊരുതവെ മൂന്നാം സെറ്റ് നഷ്ടപ്പെട്ടു. തുടര്‍ന്ന് നാലും അഞ്ചും സെറ്റുകളിൽ മുന്നിലെത്തുകയായിരുന്നു.

ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം നോവാക്ക് ജോക്കോവിച്ച് ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ നേരിടും.

TAGS :

Next Story