Quantcast

രവി ശാസ്ത്രിയുടെ പരാമർശം എന്നെ തകർത്തുകളഞ്ഞു; രവിചന്ദ്ര അശ്വിൻ

'രവി ഭായിയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, ഞങ്ങൾ എല്ലാവരും അത് ചെയ്യുന്നു. എങ്കിലും ഞാൻ തകർന്നു പോയി', അശ്വിൻ കൂട്ടിച്ചേർത്തു

MediaOne Logo

afsal137

  • Updated:

    2021-12-21 13:37:00.0

Published:

21 Dec 2021 1:33 PM GMT

രവി ശാസ്ത്രിയുടെ പരാമർശം എന്നെ തകർത്തുകളഞ്ഞു; രവിചന്ദ്ര അശ്വിൻ
X

തന്റെ കരിയറിലെ ഏറ്റവും മോശമായ ഘട്ടത്തിൽ വിരമിക്കലിനെക്കുറിച്ച് ഒന്നിലധികം തവണ ചിന്തിച്ച സമയത്ത് മുൻ കോച്ച് രവിശാസ്ത്രി നടത്തിയ പരാമർശം തന്നെ തികച്ചും തകർത്തുകളഞ്ഞെന്ന് ഇന്ത്യയുടെ പ്രീമിയർ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ. താൻ ഒരു ബസിനു താഴേക്ക് എറിയപ്പെടുന്ന പോലെ തോന്നിയെന്നും അശ്വിൻ വെളിപ്പെടുത്തി. ഓസ്‌ട്രേലിയക്കെതിരായ 2019 ലെ സിഡ്‌നി ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിനെ കോച്ച് രവി ശാസ്ത്രി വിദേശത്ത് ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറായി പ്രഖ്യാപിച്ചതാണ് അശ്വിനെ മാനസികമായി തകർത്തത്. ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഓസ്‌ട്രേലിയയിൽ സ്പിന്നറായി അഞ്ചു വിക്കറ്റ് വീഴ്ത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് തനിക്ക് അറിയാം. എന്നാലും കുൽദീപിന്റെ നേട്ടത്തെ കുറിച്ചോർത്ത് താൻ ആത്മാർത്ഥമായി സന്തുഷ്ടവാനാവുകയായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. 'രവി ഭായിയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, ഞങ്ങൾ എല്ലാവരും അത് ചെയ്യുന്നു. എങ്കിലും ഞാൻ തകർന്നു പോയി', അശ്വിൻ കൂട്ടിച്ചേർത്തു.

ടീമംഗങ്ങളുടെ വിജയം ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഞ്ങ്ങൾ സംസാരിക്കാറുണ്ട്, കുൽദീപിനെയോർത്ത് താൻ സന്തോഷവാനാണ്, ഓസ്‌ട്രേലിയയിൽ അദ്ദേഹത്തിന് വിജയിക്കാനായത് അങ്ങേയറ്റം നല്ല കാര്യമാണ്. പക്ഷേ എനിക്ക് അവന്റെ വിജയത്തിൽ പങ്കുചേരണമെങ്കിൽ ഞാൻ അവിടെയുണ്ടെന്ന് എനിക്ക് തോന്നണം, ഞാൻ ബസിനടിയിലേക്ക് തള്ളപ്പെടുന്നതായി എനിക്ക് തോന്നിയാൽ ഞാൻ എങ്ങനെ എഴുന്നേറ്റു വരാനാണ്? വികാരഭരിതനായി അശ്വിൻ സംസാരിച്ചു. ടീമംഗങ്ങളുടെ വിജയങ്ങളിലും ഇന്ത്യൻ ടീമിന്റെ വിജയാഘോഷങ്ങളിലും കൃത്യമായി പങ്കുചേരുന്നയാളാണ് താൻ. പരിക്കുകൾക്കിടയിലും താൻ നേട്ടങ്ങൾ കൈവരിക്കുമ്പോൾ ഏറെ വേദനയോടെയാണ് തുടർന്ന് കളിച്ചതെന്നും 35 കാരനായ അശ്വിൻ പറഞ്ഞു.

TAGS :

Next Story