ആന്‍റി ക്ലൈമാക്‌സ്!!! ബാലൺ ദോർ പുരസ്‌കാരം റോഡ്രിക്കെന്ന് സൂചന
വിനീഷ്യസ് ബാലന്‍ദോര്‍ പുരസ്കാരദാനച്ചടങ്ങില്‍ പങ്കെടുക്കില്ല
ഈ വർഷത്തെ ബാലൺ ദോർ പുരസ്‌കാരം സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിക്കെന്ന് സൂചന. അവസാന നിമിഷം വരെ പുരസ്‌കാരം ഉറപ്പിച്ചിരുന്ന റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ മറികടന്നാണ് റോഡ്രി ബാലൻ ദോർ റൈസിൽ ഒന്നാമതെത്തിയത്.
എൽ ചിരിങ്ങിറ്റോയെ ഉദ്ധരിച്ച് പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. യൂറോ കപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു റോഡ്രി. ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും റോഡ്രിയായിരുന്നു.
വിനീഷ്യസ് ജൂനിയറോ റയൽ മാഡ്രിഡ് ടീം അംഗങ്ങളോ ബാലൻ ദോർ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഫാബ്രിസിയോ റൊമാനോ എക്സില്‍ കുറിച്ചു.
Next Story
Adjust Story Font
16