Quantcast

ഒടുവില്‍ ഞാന്‍ രാജ്യത്തിനു വേണ്ടി കളിക്കുന്നതു കാണാന്‍ അമ്മക്ക് ഭാഗ്യം ലഭിച്ചു, അമ്മയാണെന്‍റെ ഹീറോ; ഇന്ത്യന്‍ ഫുട്ബോള്‍ താരത്തിന്‍റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന നേപ്പാളിനെതിരായ മത്സരം കാണാന്‍ സന്ധ്യയുടെ അമ്മയും എത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    23 Feb 2023 8:25 AM IST

Sandhiya Ranganathan with mother
X

സന്ധ്യ രംഗനാഥന്‍ അമ്മക്കൊപ്പം

ചെന്നൈ: മിക്ക മനുഷ്യരുടെയും ജീവിതത്തില്‍ അമ്മമാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. മക്കളുടെ വിജയത്തിനു വേണ്ടി കഠിന പരിശ്രമം ചെയ്യുന്നവരാണ് പല അമ്മമാരും. ഇന്ത്യയുടെ വനിതാ ദേശീയ ഫുട്ബോള്‍ ടീമിലെ താരമായ സന്ധ്യ രംഗനാഥന്‍ തന്‍റെ മാതാവിനെക്കുറിച്ച് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന നേപ്പാളിനെതിരായ മത്സരം കാണാന്‍ സന്ധ്യയുടെ അമ്മയും എത്തിയിരുന്നു. ഏറ്റവും അഭിമാനാര്‍ഹമായ നിമിഷമായിരുന്നു അതെന്ന് സന്ധ്യ പറയുന്നു.

''ഇന്ന് ഞാന്‍ എന്തായിരിക്കുന്നുവോ അതിനു കാരണം അമ്മയാണ്. രണ്ട് പെൺമക്കളുടെ സിംഗിള്‍ മദറായിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഞങ്ങളുടെ ജീവിതം മികച്ചതാക്കാന്‍ അവര്‍ വളരെയധികം പരിശ്രമിച്ചു. എന്‍റെ ഏറ്റവും ശക്തമായ പിന്തുണ. രാജ്യത്തിന് വേണ്ടി ഞാൻ കളിക്കുന്നത് കാണാൻ അവര്‍ക്ക് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും തോന്നുന്നു. അമ്മയാണെന്‍റെ ഹീറോ.'' സന്ധ്യ ട്വിറ്ററില്‍ കുറിച്ചു. ഒപ്പം അമ്മക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. 26ാമത് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍സന്ധ്യ ടോപ്പ് ഗോള്‍ സ്‌കോററായിരുന്നു.

TAGS :

Next Story