Quantcast

'കടക്ക് പുറത്ത്'; പീഡനക്കേസില്‍ അറസ്റ്റിലായ ഗുണതിലകയെ പുറത്താക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം ഗുണതിലകയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-11-07 08:15:13.0

Published:

7 Nov 2022 8:11 AM GMT

കടക്ക് പുറത്ത്; പീഡനക്കേസില്‍ അറസ്റ്റിലായ ഗുണതിലകയെ പുറത്താക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
X

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയെ ശ്രീലങ്കന്‍ ടീമില്‍ നിന്ന് പുറത്താക്കി. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ടി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ധനുഷ്ക ഗുണതിലകയെ കാലിലേറ്റ പരിക്കു കാരണം ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും താരം ഓസ്ട്രേലിയയില്‍ ടീമിനൊപ്പം തുടരുകയായിരുന്നു. ഇതിനിടെയാണ് താരത്തിനെതിരെ ലൈംഗിക പീഡന പരാതി ഉയരുന്നത്.

സിഡ്നി പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 29-കാരിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം സിഡ്നിയില്‍ നടന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരത്തിന് തൊട്ടുപിന്നാലെയായിരുന്നു ഗുണതിലകയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. സിഡ്‌നിയിലെ ടീം ഹോട്ടലില്‍വെച്ചാണ് താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോകകപ്പില്‍ നിന്ന് പുറത്തായ ശ്രീലങ്ക ധനുഷ്‌ക ഗുണതില ഇല്ലാതെ തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന ചേര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എക്സിക്യൂട്ടീവ് കമ്മിറ്റി താരത്തെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചത്.

സോഷ്യല്‍മീഡിയ ആപ്പ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ സിഡ്‌നിയിലെ റോസ്‌ബേയിലെ വീട്ടില്‍ വെച്ചാണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി. നവംബര്‍ രണ്ടിനാണ് പീഡനം നടന്നതെന്നും പരാതിക്കാരി പറഞ്ഞു. സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതടക്കം ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തിനെതിരെ നാലോളം കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

TAGS :

Next Story