ടെന്നീസ് മാന്ത്രികൻ ഫെഡറർ വിരമിക്കുന്നു

2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    15 Sep 2022 2:09 PM GMT

ടെന്നീസ് മാന്ത്രികൻ ഫെഡറർ വിരമിക്കുന്നു
X

ബേൺ: സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു. അടുത്ത ആഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പിന് ശേഷമായിരിക്കും റോജർ ഫെഡറർ കളംവിടുക. താൻ വിരമിക്കുകയാണെന്ന കാര്യം ഫെഡറർ തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചിരിക്കുന്നത്.

'എനിക്ക് 41 വയസായിരിക്കുന്നു. 24 വർഷത്തിനിടെ 1500 ലധികം മത്സരങ്ങൾക്ക് ഇറങ്ങി. ഞാൻ സ്വപ്‌നം കണ്ടതിനേക്കാളും വലിയ കാര്യങ്ങളാണ് ടെന്നീസ് എനിക്ക് നൽകിയത്. ഇപ്പോൾ എന്റെ ടെന്നീസ് കരിയർ അവസാനിപ്പിക്കാൻ സമയമായെന്ന് കരുതുന്നു', ഫെഡറർ പറഞ്ഞു. ഇത്രയും കാലം കൂടെ നിന്ന ആരാധകർക്കും ഫെഡറർ നന്ദി പറഞ്ഞു. പരിക്ക് മൂലം മാസങ്ങളോളം ഫെഡറർ കളിക്കളത്തിന് പുറത്തായിരുന്നു.2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്. സ്വസ് ഇതിഹാസം ഇതുവരെ 20 ഗ്രാൻഡ്സ്ലാമുകളാണ് സ്വന്തമാക്കിയത്.TAGS :

Next Story