Quantcast

വിംബിള്‍ഡണില്‍ പണക്കിലുക്കം; വിജയികളെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് സമ്മാനത്തുക

യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള താരങ്ങൾക്ക് ടൂർണമെന്‍റില്‍ വിലക്കുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-06-10 12:30:32.0

Published:

10 Jun 2022 12:23 PM GMT

വിംബിള്‍ഡണില്‍ പണക്കിലുക്കം; വിജയികളെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് സമ്മാനത്തുക
X

വിംബിൾഡണിൽ ഇക്കുറി പണക്കിലുക്കത്തിന്‍റെ സീസൺ. ടൂര്‍ണമെന്‍റില്‍ വിജയികളെ കാത്തിരിക്കുന്നത് റെക്കോർഡ് സമ്മാനത്തുകയാണ്. കഴിഞ്ഞ വർഷത്തേതിനേക്കാൾ പതിനൊന്ന് ശതമാനം വർധനയാണ് സമ്മാനത്തുകയിൽ സംഘാടകർ വരുത്തിയത്.

വിംബിള്‍ഡണ്‍ വിജയികളെ ഇക്കുറി കാത്തിരിക്കുന്നത് 334 കോടി രൂപയാണ് !!. മുഴുവൻ മത്സര വിഭാഗങ്ങളിലും സമ്മാനത്തുക ഉയർത്തിയിട്ടുണ്ട്. വീൽ ചെയർ വിഭാഗത്തിലുള്ളവർക്ക് മുൻ വർഷങ്ങളിലേതിനേക്കാൾ 40 ശതമാനം വര്‍ധനയാണ് വരുത്തിയത്. യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നവർക്കും ആദ്യ റൗണ്ടിൽ പുറത്താകുന്നവർക്കുള്ള സമ്മാനത്തുകയും വർധിപ്പിച്ചു. ആദ്യ റൗണ്ട് വിജയിച്ചാൽ 52000 യൂറോയും മൂന്നാം റൗണ്ട് കടന്നവർക്ക് 62000 യൂറോയും ലഭിക്കും.

കോവിഡിന് ശേഷം ആദ്യമായി ഗ്യാലറിയില്‍ മുഴുവന്‍ കാണികള്‍ക്കും ഇക്കുറി പ്രവേശനം അനുവധിക്കും. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് സംഘാടകര്‍ മുഴുവൻ ടിക്കറ്റുകളും വിൽപ്പന നടത്തുന്നത്. ഇതോടെ വിംബിൾഡൺ പഴയ ആരവങ്ങളിലേക്ക് തിരിച്ചെത്തും. ജൂൺ 27 മുതൽ ജൂലൈ പത്ത് വരെയാണ് ടൂർണമെന്‍റ് നടക്കുക.

പുരുഷ വനിതാ വിഭാഗങ്ങളിലെ ചാമ്പ്യന്മാർക്ക് 16 കോടി രൂപ വീതമാണ് ലഭിക്കുക. ഇക്കുറി വിംബിൾഡണിൽ മത്സരങ്ങളില്‍ വിജയിച്ചത് കൊണ്ട് താരങ്ങള്‍ക്ക് റാങ്കിംഗ് പോയിന്‍റ് ലഭിക്കില്ല. യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള താരങ്ങൾക്ക് ടൂർണമെന്‍റില്‍ വിലക്കുണ്ട്.

TAGS :

Next Story