'എന്റെ ഗെയിം പ്ലാനിൽ അവനുണ്ട്'; റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മൗനം വെടിഞ്ഞ് യുണൈറ്റഡ് കോച്ച്

ചെൽസിയുമായും പിഎസ്ജിയുമായുമൊക്കെ ചേർത്ത് താരത്തിന്റെ പേര് വാർത്തകളിൽ നിറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-11 15:50:42.0

Published:

11 July 2022 3:50 PM GMT

എന്റെ ഗെയിം പ്ലാനിൽ അവനുണ്ട്; റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മൗനം വെടിഞ്ഞ് യുണൈറ്റഡ് കോച്ച്
X

ക്രിസ്ത്യാനോ റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മൗനം വെടിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് എറിക്‌ടെൻ ഹാഗ്. റൊണാൾഡോയെ വിൽപ്പനയ്ക്ക് വെച്ചിട്ടില്ലെന്നും തന്റെ ഗെയിംപ്ലാനിൽ റൊണാൾഡോ ഉണ്ടെന്നും ടെൻ ഹാഗ് വ്യക്തമാക്കി.

തായ്‌ലൻഡിൽ നടക്കുന്ന പ്രീ സീസൺ ട്രെയിനിങ്ങിൽ നിന്ന് വിട്ടുനിന്നതോടെയാണ് ക്രിസ്ത്യാനോ റൊണാൾഡോ ക്ലബ് വിടുന്നുവെന്ന അഭ്യൂഹം ശക്തമായത്. കുടുംബപരമായ കാരണങ്ങൾ കൊണ്ട് മാറിനിൽക്കുന്നുവെന്നായിരുന്നു വിശദീകരണം. എന്നാൽ ചെൽസിയുമായും പിഎസ്ജിയുമായുമൊക്കെ ചേർത്ത് താരത്തിന്റെ പേര് വാർത്തകളിൽ നിറഞ്ഞു. അന്നൊക്കെ മൗനം പാലിച്ച മാഞ്ചസ്റ്റർ കോച്ച് എറിക് ടെൻ ഹാഗ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുകയാണ്. റൊണാൾഡോയെ വിൽക്കാൻ വെച്ചിട്ടില്ലെന്നും അദ്ദേഹം അടുത്ത സീസണിൽ തന്റെ ഗെയിം പ്ലാനിലുണ്ടെന്നും ടെൻ ഹാഗ് വ്യക്തമാക്കി. എന്നാൽ റൊണാൾഡോ എന്ന് ടീമിനൊപ്പം ചേരുമെന്ന് വ്യക്തമാക്കാൻ കോച്ച് തയാറായില്ല.

ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയാതെ പോയതാണ് റൊണാൾഡോയെ മാഞ്ചസ്റ്റർ വിടാൻ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. ഇത് റൊണാൾഡോയുടെ വേതനത്തിൽ നാലിലൊന്നിന്റെ ഇടിവുണ്ടാക്കും. ട്രാൻസ്ഫർമാർക്കറ്റിൽ യുണൈറ്റഡ് കാര്യമായി ഇടപെടുന്നുമില്ല, സീസണിൽ മാഞ്ചസ്റ്ററിനായി കൂടുതൽ ഗോൾ നേടിയത് റൊണാൾഡോയായിരുന്നു.

TAGS :

Next Story