Quantcast

സഞ്ജു എവിടെ എന്ന് ആരാധകര്‍; ഇടനെഞ്ചിലെന്ന് സൂര്യ, വീഡിയോ വൈറല്‍

ശ്രീലങ്കക്കെതിരായ ടി 20 പരമ്പരയില്‍ ടീമില്‍ ഇടംപിടിച്ച സഞ്ജു ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ് പുറത്തായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-18 01:43:29.0

Published:

18 Jan 2023 1:36 AM GMT

sanju samson surya kumar yadav
X

തിരുവന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയമാണ് ഇന്ത്യ കുറിച്ചത്‌. ഇന്ത്യ ഉയര്‍ത്തിയ റണ്‍മലക്ക് മുന്നില്‍ മൂന്നക്കം കടക്കാനാവാതെ ശ്രീലങ്ക തകര്‍ന്നടിയുമ്പോള്‍ തിരുത്തപ്പെട്ടത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന്‍റെ റെക്കോര്‍ഡ്. 2008 ല്‍ ന്യൂസിലന്‍റ് അയര്‍ലന്‍റിനെതിരെ നേടിയ 290 റണ്‍സിന്‍റെ വിജയമായിരുന്നു ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം. ആ റെക്കോര്‍ഡാണ് ശ്രീലങ്കക്കെതിരെ നേടിയ 317 റണ്‍സ് വിജയത്തോടെ ഇന്ത്യ പഴങ്കഥയാക്കിയത്

കാര്യവട്ടത്ത് ഇന്ത്യ ആവേശ ജയം കുറിച്ചെങ്കിലും മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ടീമില്‍ ഇല്ലാത്തതിന്‍റെ നിരാശ ആരാധകരില്‍ ഉണ്ടായിരുന്നു. ഏകദിന ക്രിക്കറ്റ് പരമ്പരക്കുള്ള ടീമില്‍ സഞ്ജു ഇടം നേടിയിരുന്നില്ല. എന്നാല്‍ ശ്രീലങ്കക്കെതിരായ ടി 20 പരമ്പരയില്‍ ടീമില്‍ ഇടംപിടിച്ച സഞ്ജു ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ് പുറത്തായിരുന്നു. ഇപ്പോളിതാ കാര്യവട്ടം ഏകദിനത്തിനിടെ ഗ്യാലറിയില്‍ ഇരുന്ന് ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനോട് സഞ്ജു എവിടെ എന്ന് ചോദിക്കുന്ന ആരാധകരും അതിന് ഇടനെഞ്ചിലെന്ന് മറുപടി പറയുന്ന സൂര്യയുടേയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സഞ്ജു എവിടെ എന്ന് ഹിന്ദിയില്‍ ചോദിക്കുന്ന ആരാധകര്‍ക്ക് ഹൃദയം ചിഹ്നം കാണിച്ചാണ് സൂര്യ മറുപടി നല്‍കിയത്. കാര്യവട്ടം ഏകദിനത്തില്‍ കോഹ്ലിയുടെയുടെയും ശുഭ്മൻ ഗില്ലിന്റെയും സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ ഉയർത്തിയ 391 എന്ന് കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്കയെ സിറാജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളർമാർ വെറും 22 ഓവറിൽ 73 റൺസിന് എറിഞ്ഞിടുകയായിരുന്നു.

TAGS :

Next Story