ആണവ മേഖലയിലും ഇനി സ്വകാര്യ പങ്കാളിത്തം; 'ശാന്തി' ബിൽ ലോക്സഭ പാസാക്കി
നവംബർ അവസാനത്തിൽ അദാനി ഗ്രൂപ്പ് ആണവോർജ മേഖലയിൽ പ്രവേശിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചതും ഡിസംബറിൽ സർക്കാർ ബിൽ കൊണ്ടുവന്നതും യാദൃച്ഛികമാണോയെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു