'കൂടുതൽ ഡാറ്റ'; ഉപഭോക്താക്കളെ ആകർഷിക്കാൻ ഓഫറുമായി എയർടെൽ

ദിവസേന കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് വേണ്ടിയാണ് ഈ പ്ലാൻ

MediaOne Logo

Web Desk

  • Updated:

    2021-11-13 06:55:07.0

Published:

13 Nov 2021 6:55 AM GMT

കൂടുതൽ ഡാറ്റ; ഉപഭോക്താക്കളെ ആകർഷിക്കാൻ ഓഫറുമായി എയർടെൽ
X

ടെലികോം സേവനദാതാവായ എയർടെൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായുള്ള ശ്രമത്തിലാണ്. ഇപ്പോഴിതാ 349 രൂപയ്ക്ക് 2.5ജിബി പ്രതിദിന ഡാറ്റ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.28 ദിവസം വാലിഡിറ്റിയിലുള്ള പ്ലാനാണ് 349 രൂപയുടേത്. ദിവസേന കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് വേണ്ടിയാണ് ഈ പ്ലാൻ.

പ്രതിദിനം 2.5 ജിബി ഡാറ്റ വീതം മാസം 70 ജിബി ഡാറ്റ പ്ലാനിനൊപ്പം ലഭിക്കും. പരിധിയില്ലാത്ത വോയ്സ് കോളിങും, ദിവസേന നൂറ് എസ്എംഎസും ലഭിക്കും. ഇത് കൂടാതെ എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളായി മൂന്ന് മാസത്തെ അപ്പോളോ 24/7, ഷോ അക്കാദമി, വിങ്ക് മ്യൂസിക്. ആമസോൺ പ്രൈം എന്നിവ ലഭിക്കും.

എയർടെലിന്റെ തന്നെ 398 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം മൂന്ന് ജിബി ഡാറ്റ ലഭിക്കും. ജനപ്രിയ പ്ലാനുകളിലൊന്നായ 149 രൂപയുടെ പ്ലാനിൽ രണ്ട് ജിബി ഡാറ്റയാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. പരിധിയില്ലാത്ത ലോക്കൽ എസ്ടിഡി റോമിങ് കോളുകളും 300 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കുന്നുണ്ട്.

TAGS :
Next Story