Quantcast

സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആറായിരം രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍

6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കാന്‍ ഉപഭോക്താവ് 249 രൂപയ്ക്കോ അതിനു മുകളിലുള്ളതോ ആയ എയര്‍ടെല്‍ പ്രീപെയ്ഡ് പാക്ക് തുടര്‍ച്ചയായി 36 മാസത്തേക്ക് റീചാര്‍ജ് ചെയ്യണം

MediaOne Logo

Web Desk

  • Published:

    8 Oct 2021 1:00 PM GMT

സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആറായിരം രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍
X

ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട് ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്വര്‍ക്ക് ആസ്വദിക്കുന്നതിനുമായി ഭാരതി എയര്‍ടെല്‍ ആകര്‍ഷകമായൊരു ഓഫര്‍ അവതരിപ്പിക്കുന്നു. മേരാ പെഹ്ല സ്മാര്‍ട് ഫോണ്‍' പ്രോഗ്രാമിന്റെ ഭാഗമായാണ് ഓഫര്‍. പ്രമുഖ ബ്രാന്‍ഡുകളുടെ 12,000 രൂപ വരെയുള്ള പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങുമ്പോള്‍ 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് എയര്‍ടെല്‍ ഓഫര്‍. 150ലധികം സ്മാര്‍ട് ഫോണുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കാന്‍ ഉപഭോക്താവ് 249 രൂപയ്ക്കോ അതിനു മുകളിലുള്ളതോ ആയ എയര്‍ടെല്‍ പ്രീപെയ്ഡ് പാക്ക് തുടര്‍ച്ചയായി 36 മാസത്തേക്ക് റീചാര്‍ജ് ചെയ്യണം. ഉപഭോക്താവിന് രണ്ടു ഭാഗങ്ങളായിട്ടായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുക. 18 മാസം റീചാര്‍ജ് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ ഗഡുവായി 2000 രൂപ ലഭിക്കും. ബാക്കി 4000 രൂപ 36 മാസം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും.

ഉദാഹരണത്തിന്, ഉപഭോക്താവ് 6,000 രൂപയുടെ ഉപകരണമാണ് വാങ്ങുന്നതെങ്കില്‍ എയര്‍ടെലിന്റെ ഓരോ പ്രീപെയ്ഡ് റീചാര്‍ജിന്റെയും ഒരുപാട് ഡേറ്റ ക്വാട്ടയും കോള്‍ ആനുകൂല്യങ്ങളും ആസ്വദിക്കുന്നതിനൊപ്പം 36 മാസം പൂര്‍ത്തിയാകുമ്പോള്‍ 6,000 രൂപയും തിരികെ ലഭിക്കും. അതായത് ഡിജിറ്റലായി കണക്റ്റഡായിരിക്കുന്നതിനൊപ്പം ഉപകരണത്തിനു വേണ്ടി മുടക്കിയ പണവും മുഴുവനായും തിരികെ ലഭിക്കും.

ഈ പ്രോഗ്രാം തെരഞ്ഞെടുക്കുന്നവരുടെ സ്മാര്‍ട് ഫോണ്‍ സ്‌ക്രീനിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ സൗജന്യമായി ഒറ്റ തവണ സ്‌ക്രീന്‍ റീപ്ലേസ്മെന്റും ലഭിക്കും. ഇതുവഴി 4,800 രൂപയുടെ നേട്ടം വേറെയുമുണ്ടാകുന്നു. ഈ സ്‌കീമില്‍ റീചാര്‍ജ് പാക്ക് എടുക്കുന്നതു മുതല്‍ ഉപഭോക്താവിന് എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ 90 ദിവസത്തിനകം സ്‌ക്രീന്‍ റീപ്ലേസ്മെന്റിന് എന്റോള്‍ ചെയ്യാം. ഡേറ്റ, കോള്‍ ആനുകൂല്യങ്ങള്‍ക്കൊപ്പം പ്രീപെയ്ഡ് റീചാര്‍ജിലൂടെ ലഭിക്കുന്ന എയര്‍ടെല്‍ താങ്ക്സ് സൗകര്യങ്ങളും ഉപഭോക്താവിന് ആസ്വദിക്കാം.

TAGS :
Next Story