Quantcast

വാർഷിക ശമ്പളം 1.4 കോടി; അലഹബാദ് ഐ.ഐ.ഐ.ടി വിദ്യാർഥിക്ക് ഗൂഗിളിൽ ജോലി

മാസം തോറും 11.6 ലക്ഷമാണ് ഇദ്ദേഹത്തിന് ശമ്പളം ലഭിക്കുക

MediaOne Logo

Web Desk

  • Published:

    1 Jun 2022 11:33 AM GMT

വാർഷിക ശമ്പളം 1.4 കോടി; അലഹബാദ് ഐ.ഐ.ഐ.ടി വിദ്യാർഥിക്ക് ഗൂഗിളിൽ ജോലി
X

അലഹബാദ്: അലഹബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്‌നോളജി (IIIT) വിദ്യാർഥിക്ക് വമ്പൻ ശമ്പളവുമായി ഗൂഗിളിൽ ജോലി. 1.4 കോടി വാർഷിക ശമ്പളവുമായി ഉത്തർപ്രദേശ് നിവാസിയായ പ്രാഥം പ്രകാശ് ഗുപ്തയാണ് ഗൂഗിൾ ജോലി നേടിയിരിക്കുന്നത്. മാസം തോറും 11.6 ലക്ഷമാണ് ഇദ്ദേഹത്തിന് ശമ്പളം ലഭിക്കുക. ഇദ്ദേഹത്തിന് പുറമേ അലഹബാദ് ഐഐഐടി എം ടെക് ബാച്ചിലെ വേറെയും വിദ്യാർഥികൾ വൻകിട ടെക് കമ്പനികളിൽ ജോലി നേടിയിട്ടുണ്ട്. 2022 എംടെക് ബാച്ച് നൂറു ശതമാനം പ്ലേസ്‌മെൻറ് നേടിയതായി ഐഐഐടി അറിയിച്ചു.

ഗൂഗിളിന്റെ ലണ്ടൻ ഓഫീസിൽ സോഫ്റ്റ്‌വെയർ എൻജിനിയറായാണ് ഗുപ്ത ജോലി നേടിയിരിക്കുന്നത്. ഈ വർഷം ജോലിക്ക് ചേരുമെന്നാണ് തീരുമാനം. ലിങ്ക്ഡ് ഇൻ അക്കൗണ്ട് വഴിയാണ് ഗുപ്ത തന്റെ നേട്ടം പങ്കുവെച്ചത്.


ഐഐഐടിയിൽനിന്ന് ഈ വർഷം പുറത്തിറങ്ങിയ അഞ്ചുപേർ ആമസോൺ, ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ, നെറ്റ്ഫ്‌ളിക്‌സ് എന്നിവിടങ്ങളിൽ വൻ ശമ്പളത്തോടെ ജോലി നേടിയിരിക്കുകയാണ്. ഗൂഗിളിൽ നിന്ന് ഗുപ്തക്ക് ലഭിക്കുന്ന1.4 കോടിയാണ് വലിയ ശമ്പളം. ആമസോണിൽ ചേരുന്ന അനുരാഗ് മകാഡെക്ക് 1.25 കോടിയും റുബ്രികിൽ ചേരുന്ന അഖിൽ സിങിന് 1.2 കോടിയും ശമ്പളം ലഭിക്കും. 48 ശതമാനം ബിടെക് വിദ്യാർഥികൾക്ക് ഫേസ്ബുക്ക്, ആപ്പിൾ, ആമസോൺ എന്നീ കമ്പനികളിൽ നിന്ന് ഓഫറുകൾ ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഐഐഐടി അലഹബാദ് എംടെക് ബാച്ച് 100 ശതമാനം പ്ലേസ്‌മെൻറ് നേടുന്നത്.

Allahabad Indian Institute of Information Technology (IIIT) student gets job at Google with Annual salary 1.4 crore

TAGS :
Next Story