'വില കൂടില്ല': ഐഫോൺ 18 പ്രോയും പ്രോ മാക്‌സും എത്തുന്നത്...
മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ വർദ്ധനവ് സ്മാർട്ട്ഫോണുകൾക്ക് പുറമെ ലാപ്ടോപ്പുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ തുടങ്ങി വിവിധ മേഖലകളെയും ബാധിച്ചിട്ടുണ്ട്

വാഷിങ്ടണ്‍: ഉത്പാദനച്ചെലവ് വർദ്ധിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന ഐഫോണ്‍ 18 പ്രോ ( iPhone 18 Pro) ഐഫോണ്‍ 18 പ്രോ മാക്സ്( iPhone 18 Pro Max) എന്നിവയുടെ വിലയിൽ മാറ്റം വരുത്താൻ ആപ്പിൾ തയ്യാറായേക്കില്ലെന്ന് റിപ്പോര്‍ട്ട്.
നിലവിൽ യുഎസിൽ ഐഫോൺ 17 പ്രോയുടെ പ്രാരംഭ വില 1,099 ഡോളറും പ്രോ മാക്സിന്റെ വില 1,199 ഡോളറുമാണ്. ഇന്ത്യയിൽ യഥാക്രമം 1,34,900 രൂപയും 1,49,900 രൂപയുമാണ് വില. ഈ നിരക്കുകൾ തന്നെ ഐഫോൺ 18 പ്രോ സീരീസിനും തുടർന്നേക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) ഡാറ്റാ സെന്ററുകളിൽ ഹൈ-ബാൻഡ്‌വിഡ്ത്ത് മെമ്മറി (HBM) ആവശ്യമായതിനാല്‍ സ്മാർട്ട്ഫോൺ വിപണി കടുത്ത വെല്ലുവിളി നേരിടുകയാണ്. അതിനാല്‍ സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന റാം (RAM), ഫ്ലാഷ് സ്റ്റോറേജ് എന്നിവയുടെ വില വർദ്ധിപ്പിക്കാതെ കമ്പനികള്‍ക്ക് മുന്നോട്ടുപോകാനാകില്ല. അതിനാല്‍ തന്നെ ആപ്പിളും വില വര്‍ധിപ്പിക്കുമെന്നായിരുന്നു പറയപ്പെട്ടിരുന്നത്.
ആപ്പിളിന് അവരുടെ ഉൽപ്പന്നങ്ങളുടെ വിലയില്‍ വലിയ മാറ്റങ്ങളില്ലാതെ നിലനിർത്താൻ സാധിക്കുന്നത് ഫലപ്രദമായ ചിലവ് നിയന്ത്രണ തന്ത്രങ്ങൾ കൊണ്ടാണെന്നാണ് വിലയിരുത്തല്‍. ഐഫോണുകളിൽ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകൾ വിതരണം ചെയ്യുന്ന സാംസങ് , എസ്.കെ ഹൈനിക്സ് തുടങ്ങിയ പ്രമുഖ കമ്പനികളുമായി ആപ്പിൾ നടത്തുന്ന 'ശക്തമായ വിലപേശലുകളൊക്കെ' വില ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാന്‍ അവരെ സഹായിക്കുന്നുണ്ട്. ഡിസ്‌പ്ലേ പാനലുകൾക്കും ക്യാമറ സെറ്റപ്പിനുമൊക്കെ കൂടുതൽ അനുകൂല കരാറുകൾക്കായി കമ്പനി ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ആപ്പിളിന്റെ തന്ത്രങ്ങള്‍ പൊതുവെ രഹസ്യസ്വഭാവത്തിലുള്ളതാണ്.
അതേസമയം മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ വർദ്ധനവ് സ്മാർട്ട്ഫോണുകൾക്ക് പുറമെ ലാപ്ടോപ്പുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ തുടങ്ങി വിവിധ മേഖലകളെയും ബാധിച്ചിട്ടുണ്ട്.
Adjust Story Font
16

