Quantcast

കാൻസർ കണ്ടെത്താൻ ചിപ്പ്; സൗദി വനിതക്ക് അംഗീകാരം

ഇന്നവേറ്റേഴ്‌സ് അണ്ടർ 35 പുരസ്‌കാരമാണ് കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ദാനയെത്തേടിയെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-01-21 17:02:31.0

Published:

21 Jan 2022 10:29 PM IST

കാൻസർ കണ്ടെത്താൻ ചിപ്പ്; സൗദി വനിതക്ക് അംഗീകാരം
X

മനുഷ്യരിലെ വ്യത്യസ്തങ്ങളായ കാൻസർ കണ്ടെത്താനുള്ള ചിപ്പ് കണ്ടെത്തിയ കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ദാന അൽ സുലൈമാന് രാജ്യാന്തര പുരസ്‌കാരം. ഇന്നവേറ്റേഴ്‌സ് അണ്ടർ 35 പുരസ്‌കാരമാണ് ദാനയെത്തേടിയെത്തിയത്.

കാൻസർ പരിശോധനക്കായി ശരീര ദ്രവം ശേഖരിക്കുന്ന പരമ്പരാഗത രീതികൾ രോഗികൾക്ക് വളരേയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു എന്ന ബോധ്യത്തിൽ നിന്നാണ് ദാന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. താന്‍ വികസിപ്പിച്ച ചെറു സൂചികളടങ്ങുന്ന ചിപ്പുകൾ ചർമത്തിൽ വച്ചാൽ ഇവ ശരീര ദ്രവങ്ങൾ ശേഖരിക്കുമെന്നും അവ ഉപയോഗിച്ച് കാൻസർ പരിശോധന നടത്താനാവുമെന്നും ദാന പറഞ്ഞു. സൗദിയിലെ സ്വകാര്യ സർവകലാശാലയായ കെ.എ.യു.എസ്.ടി യിലെ മെറ്റീരിയൽ സയൻസ് ആൻഡ് ബയോ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ദാന.

തന്റെ ചിപ്പിന് അമേരിക്കൻ പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും ഭാവിയിൽ ആശുപത്രികളിലേക്ക് ചിപ്പ് വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ദാന പറഞ്ഞു. 35 വയസ്സിന് താഴെയുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ദർക്കാണ് ഇന്നൊവേറ്റേഴ്‌സ് അണ്ടർ 35 പുരസ്‌കാരം നൽകുന്നത്.

Next Story