Quantcast

സെക്കൻഡിൽ 30 എംബി വേഗത; 399 രൂപയുടെ ഫൈബർ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ

1000 ജിബിയ്ക്ക് ശേഷം വേഗത 2 എംബിപിഎസ് ആയി കുറയും

MediaOne Logo

Web Desk

  • Updated:

    2021-11-01 13:18:38.0

Published:

1 Nov 2021 12:32 PM GMT

സെക്കൻഡിൽ 30 എംബി വേഗത; 399 രൂപയുടെ ഫൈബർ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ
X

ബിഎസ്എൻഎൽ. പുതിയ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചു. സെക്കൻഡിൽ 30 എംബി വേഗമുള്ള 399 രൂപയുടെ പ്ലാൻ ആണ് അവതരിപ്പിച്ചത്. 1000 ജിബി വരെ ഈ വേഗതയിൽ ഉപയോഗിക്കാം. 1000 ജിബിയ്ക്ക് ശേഷം വേഗത 2 എംബിപിഎസ് ആയി കുറയും.

90 ദിവസത്തെ പ്രൊമൊഷണൽ ഓഫറായാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് മാസം കഴിഞ്ഞാൽ പ്ലാൻ ലഭിക്കില്ല. ആറ് മാസക്കാലം ഇത് തുടർച്ചയായി ഉപയോഗിക്കാം. അതിന് ശേഷം 449 രൂപയുടെ പ്ലാനിലേക്ക് മാറും.

ബിഎസ്എൻഎല്ലിന്റെ സ്ഥിരം പ്ലാനുകളിലൊന്നാണ് 449 രൂപയുടേത്. ഫൈബർ ബേസിക് പ്ലാൻ എന്നറിയപ്പെടുന്ന ഈ പ്ലാനിൽ 30 എംബിപിഎസ് വേഗത്തിൽ ഡാറ്റ ഉപയോഗിക്കാം. 3.3 ടിബി വരെയാണ് പരമാവധി വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കുക. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ രണ്ട് എംപിബിഎസിലേക്ക് വേഗത കുറയും.

100 എംബിപിഎസ് ഡാറ്റാ വേഗതയുള്ള 749 രൂപ യുടെ സൂപ്പർ പ്രീമിയം 1 പ്ലാനും 150 എംബിപിഎസ് വേഗതയുള്ള 949 രൂപയുടെ സൂപ്പർ പ്രീമിയം പ്ലാൻ 21 ഉം ബിഎസ്എൻഎൽ നൽകുന്നുണ്ട്.

TAGS :
Next Story