Quantcast

പിന്നിലും ഡിസ്‌പ്ലെ! ഐഫോൺ 18 പ്രോ മാക്‌സിനെ പൂട്ടാൻ ഷവോമിയുടെ 18 സീരീസ്, പ്രത്യേകതകൾ ഇങ്ങനെ...

18 പ്രോ മാക്സിനെക്കാളും മികച്ച ഫീച്ചറുകളാണ് ഷവോമി വാഗ്ദാനം ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    23 Sept 2026 4:39 PM IST

പിന്നിലും ഡിസ്‌പ്ലെ! ഐഫോൺ 18 പ്രോ മാക്‌സിനെ പൂട്ടാൻ ഷവോമിയുടെ 18 സീരീസ്, പ്രത്യേകതകൾ ഇങ്ങനെ...
X

ബെയ്ജിങ്: ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ പുതിയ 18 സീരീസ് ചൈനയില്‍ എത്തി. ഷവോമി 18, ഷവോമി 18 പ്രോ മാക്‌സ് 5ജി എന്നിവയാണ് സീരിസില്‍ ഉള്ളത്. മികച്ച ഫീച്ചറുകളും കരുത്തുറ്റ പ്രൊസസറുമായാണ് ഈ ഫോൺ അവതരിപ്പിച്ചത്. അടുത്തിടെ വിപണിയിലെത്തിയ ആപ്പിൾ ഐഫോൺ 18 പ്രോ മാക്‌സിനും സാംസങ്ങിന്റെ പ്രീമിയം ഫോണുകൾക്കും ഷവോമി 18 പ്രോ മാക്സ് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

ടിസിഎലിന്റെ M11 സൂപ്പർ പിക്സൽ റിയൽ RGB ഒഎൽഇഡി ഫ്ലാറ്റ് സ്ക്രീനാണ് മുൻവശത്തുള്ളത്. സാംസങ് അല്ലാത്ത ഒരു കമ്പനി ആദ്യമായാണ് ഈ ഹാർഡ്‌വെയർ പ്രൈവസി ഡിസ്പ്ലേ സാങ്കേതികവിദ്യ ഫോണിൽ ഉപയോഗിക്കുന്നത്. വെറും 0.99mm മാത്രം കനമുള്ള ബെസലുകളായതിനാൽ സ്‌ക്രീൻ കൂടുതൽ വലുതായി അനുഭവപ്പെടും. ഫോണിന്റെ പുറകിലെ ക്യാമറ മോഡ്യൂളിന് സമീപം പ്രത്യേക ഡിസ്പ്ലേ നൽകിയിട്ടുണ്ട്. വെള്ളം കുടിക്കാൻ ഓർമ്മിപ്പിക്കുന്നത് പോലുള്ള ചെറു കാര്യങ്ങൾക്കായി ഉപയോക്താക്കൾക്ക് സ്വന്തമായി എഐ ആപ്പുകൾ നിർമ്മിച്ച് ഈ റിയർ ഡിസ്പ്ലേയിൽ പ്രവർത്തിപ്പിക്കാം.

ക്വാൽകോമിന്റെ ഏറ്റവും പുതിയ 2nm സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. ലൈക്ക ബ്രാൻഡിംഗിലുള്ള മികച്ച ക്യാമറ സംവിധാനമാണിതിൽ. 200എംപി മെയിൻ സെൻസർ, 50എംപി അൾട്രാ-വൈഡ് സെൻസർ, 200എംപി ഒഐഎസ് പെരിസ്‌കോപ്പ് സെൻസർ എന്നിവ അടങ്ങിയതാണ് ക്യാമറ ഡിപ്പാര്‍ട്മെന്റ്. 8,500എംഎഎച്ച് വലിയ ബാറ്ററിയും, IP68/IP69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗും ഫോണിലുണ്ട്. മെമ്മറി ചിപ്പുകളുടെ വിലവർദ്ധനവ് കാരണം ഐഫോൺ ഉയർന്ന വിലയ്ക്കാണ് പുറത്തിറങ്ങിയത്. എന്നാൽ ഷവോമി ഈ ഫോൺ അതിനേക്കാൾ കുറഞ്ഞ വിലയിൽ വിപണിയിലെത്തിച്ചാൽ മികച്ച വിൽപ്പന നേടാനാകും.

ചൈനയിൽ ഏകദേശം സിഎന്‍വൈ 5,999 (ഇന്ത്യൻ രൂപയിൽ ഏകദേശം 90,000) നിരക്കിലാണ് വില പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഷവോമി 17 പ്രോ മാക്സിനേക്കാൾ (സിഎന്‍വൈ 4,999) ചെറിയൊരു വിലവർദ്ധനവ് മോഡിലിനുണ്ട്.

TAGS :
Next Story